ലാൽ സലാം സിനിമയുടെ ഓഡിയോ ലോഞ്ചിൽ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ആവേശം കൊള്ളിക്കുന്ന എൻട്രിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രജനികാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്താണ് ലാൽ സലാം സംവിധാനം ചെയ്യുന്നത്. ഓഡിയോ ലോഞ്ചിൽ രജനീകാന്തിന് മികച്ച സ്വീകരണമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിച്ചത്.
“ഈ വ്യക്തിത്വത്തിന് 72 വയസ്സിലും സൃഷ്ടിക്കാൻ കഴിയുന്ന മാന്ത്രികത. “അതാണ് സൂപ്പർസ്റ്റാർ. 73 വയസ്സ്, മറ്റ് യുവ നായകന്മാരെപ്പോലെ മുടിക്ക് ഷേവ്, ഡൈ, വിഗ്ഗ് എന്നിവയില്ല. ഗൗരവമായി ഇന്ത്യയിൽ ഒരു നായകനും അല്ലെങ്കിൽ ഇന്ത്യയിലെ ഒരു നടനും അദ്ദേഹത്തിൻ്റെ സിനിമയുടെ ഓഡിയോ ലോഞ്ചിൽ വരാൻ പറ്റില്ല.
തലൈവർ എപ്പോഴും ഒരു സൂപ്പർസ്റ്റാറാണ്. ” “സൂപ്പർ സുബുവിനുള്ള ഫാൻബോയ് നിമിഷം.. വളരെ വികാരാധീനമാണ്. ഇത് 72 വയസ്സുള്ള ഒരാൾക്ക് മാത്രം സംഭവിക്കും. ഈ ഗ്രഹത്തിലെ മറ്റാർക്കും വേണ്ടിയല്ല. തലൈവൻ ഡാ”, ഇത്തരത്തിൽ തലൈവരെ പുകഴ്ത്തി നിരവധി കമ്മന്റുകളാണ് വീഡിയോയ്ക്ക് ഒപ്പം വരുന്നത്.
രജനികാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ലൈക പ്രൊഡക്ഷൻസിന് കീഴിൽ സുബാസ്കരൻ അല്ലിരാജ നിർമ്മിക്കുന്ന തമിഴ് ഭാഷാ ചിത്രമാണ് ലാൽ സലാം.
വിഷ്ണു വിശാൽ, വിക്രാന്തം വിഘ്നേഷ്, ലിവിംഗ്സ്റ്റൺ, സെന്തിൽ, തമ്പി രാമയ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സംഗീതം എ.ആർ. റഹ്മാൻ ആണ് നിർവഹിച്ചിരിക്കുന്നത്. ഫെബ്രുവരി 9 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
അതേസമയം രജനികാന്ത് ഇപ്പോൾ വേട്ടയാൻ എന്ന തൻ്റെ വരാനിരിക്കുന്ന സിനിമയുടെ തിരക്കിലാണ്. ഫഹദ് ഫാസിലിനൊപ്പമുള്ള ചിത്രത്തിന്റെ ഔട്ട്ഡോർ ഷൂട്ട് നിമിഷങ്ങൾക്കകമാണ് വൈറലായത്.
ബോക്സ് ഓഫീസ് വിജയം നേടിയ ജയിലറിലാണ് രജനികാന്ത് അവസാനമായി വെള്ളിത്തിരയിൽ അഭിനയിച്ചത്. രജനികാന്തിനെ കൂടാതെ വിനായകൻ, രമ്യാ കൃഷ്ണൻ, തമന്ന ഭാട്ടിയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ