നാടകത്തിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; രണ്ട് ഹൈകോടതി ജീവനക്കാർക്ക് സസ്പെഷൻ

നാടകത്തിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ രണ്ട് ഹൈകോടതി ജീവനക്കാർക്ക് സസ്പെൻഷൻ. അസിസ്റ്റന്റ് രജിസ്ട്രാർ സുധീഷ് ടി.എ, കോർട്ട് കീപ്പർ സുധീഷ് പി.എം എന്നിവർക്കെതിരെയാണ് നടപടി. ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്.

 നാടകത്തിൽ പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതിയേയും കേന്ദ്ര പദ്ധതികളെയും ആക്ഷേപിച്ചുവെന്നാണ് പരാതി. സ്വാതന്ത്ര്യത്തിെൻറ അമൃത വർഷാഘോഷത്തെയും കോടതി ജീവനക്കാർ നാടകത്തിലൂടെ വിമർശിച്ചുവെന്ന് പരാതിയിലുണ്ട്.

Read also: പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചു; റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ഹൈകോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വ നാടകത്തിനെതിരെ പരാതി

 ഹൈകോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വനാടകത്തിൽ അധിക്ഷേപകരമായ ഉള്ളടക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടി ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും പരാതിനൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സസ്പെൻഷൻ നടപടി.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ