×

പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചു; റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ഹൈകോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വ നാടകത്തിനെതിരെ പരാതി

google news
DRAMA

കൊച്ചി: റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ഹൈകോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വ നാടകത്തിനെതിരെ പരാതി. നാടകത്തിൽ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചെന്നാണ് പരാതി.

ഹൈകോടതിയിൽ സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായാണ് ‘വൺ നേഷൻ, വൺ വിഷൻ, വൺ ഇന്ത്യ’ എന്ന നാടകം അരങ്ങേറിയത്. ഹൈക്കോടതി ജീവനക്കാരും അഡ്വ. ജനറൽ ഓഫിസിലെ ജീവനക്കാരും ക്ലർക്കുമാരും ചേർന്ന് അവതരിപ്പിച്ചത് ഒൻപത് മിനിറ്റുള്ള നാടകമായിരുന്നു.

ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തുമാണ് പരാതി നൽകിയത്. കേന്ദ്രപദ്ധതികളെയും സ്വാതന്ത്ര്യത്തിന്‍റെ അമൃത വർഷാഘോഷത്തെയും പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗ രീതികളെയും അധിക്ഷേപിച്ചെന്ന് പരാതിയിൽ പറയുന്നു. പ്രധാനമന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ഹൈകോടതി ചീഫ് ജസ്റ്റിസിനും നിയമ മന്ത്രാലയത്തിനും പരാതി നൽകിയിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ