Fighter| ബോക്സ് ഓഫീസിൽ ഹിറ്റായി ആക്ഷൻ ചിത്രം ‘ഫൈറ്റർ’: വേൾഡ് വൈഡിൽ ആദ്യ ദിനം 36 കോടി കളക്ഷൻ

ഹൃത്വിക് റോഷൻ, ദീപിക പദുക്കോൺ, അനിൽ കപൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫൈറ്റർ’. ജനുവരി 25നാണു ചിത്രം തിയറ്ററുകളിൽ എത്തിയത്. 

ആദ്യ ദിനം വിദേശത്ത് മാത്രമായി ചിത്രം ₹8.6 കോടി നേടിയെന്ന് ഫിലിം ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ വ്യക്തമാക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ ഫൈറ്റർ റിലീസ് ചെയ്തില്ല, യുഎഇയിൽ സിനിമയ്ക്ക്  സസ്പെൻഷൻ നേരിടുകയാണ്.

ഹൃത്വിക് റോഷൻ്റെ ഫൈറ്റർ ബോക്‌സ് ഓഫീസിൽ മികച്ച വിജയത്തിലേക്ക് നീങ്ങുകയാണ്. ലോകമെമ്പാടുമുള്ള എല്ലാ വിപണികളിലും ചലച്ചിത്രം മികച്ച രീതിയിലാണ് മുന്നോട്ട്പോകുന്നത്. ഇന്ത്യയിൽ നിന്നും ആദ്യ ദിനം 23.25 കോടി രൂപയാണ് സിനിമയ്ക്ക് ലഭിച്ചത്. ലോകത്താകമാനമായി 36 കോടിയോളം രൂപയാണ് ചിത്രം നേടിയത്. 

READ MORE:അൽഫോൻസ് പുത്രൻ ചിത്രം ‘പ്രേമം’ തമിഴ്‌നാട്ടിൽ വീണ്ടും റി-റിലീസിനൊരുങ്ങുന്നു

സ്‌ക്വാഡ്രൺ ലീഡർ ഷംഷേർ പതാനിയ (ഹൃത്വിക് റോഷൻ), സ്ക്വാഡ്രൺ ലീഡർ മിനൽ റാത്തോഡ് (ദീപിക പദുക്കോൺ), ഗ്രൂപ്പ് ക്യാപ്റ്റൻ രാകേഷ് ജയ് സിങ് (അനിൽ കപൂർ) എന്നിവർക്കൊപ്പം എലൈറ്റ് ഐഎഎഫ് യൂണിറ്റായ എയർ ഡ്രാഗൺസിലെ മറ്റ് അംഗങ്ങളുടെ കഥയാണ് ഫൈറ്റർ പറയുന്നത്.

കരൺ സിംഗ് ഗ്രോവർ, അക്ഷയ് ഒബ്‌റോയ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 2008-ലെ ബച്ച്‌ന ഏ ഹസീനോ, ഷാരൂഖ് ഖാനും ജോൺ എബ്രഹാമും ഒന്നിച്ചഭിനയിച്ച 2023-ലെ ബ്ലോക്ക്ബസ്റ്റർ പത്താൻ എന്നിവയ്ക്ക് ശേഷം സിദ്ധാർത്ഥ് ആനന്ദിനൊപ്പം ദീപികയുടെ മൂന്നാമത്തെ ചിത്രമാണിത്. 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ