രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ തുടങ്ങി വൻ താരനിരയെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് ‘ലവ് ആൻഡ് വാർ’. സഞ്ജയ് ലീല ബൻസാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
2025 ക്രിസ്മസ് ദിനത്തിലാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തെപ്പറ്റിയുള്ള വിവരങ്ങൾ ആലിയ ഭട്ടും, വിക്കി കൗശലും സമൂഹമാധ്യങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ പ്രണയമായിരിക്കും ചിത്രത്തിന്റെ പ്രധാന ഇതിവൃത്തമെന്നാണ് പുറത്തുവരുന്ന വിവരം.
എന്നാൽ ചിത്രത്തെക്കുറിച്ചോ ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചോ കൂടുതൽ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
എന്നാൽ പുറത്തുവന്ന വിവരങ്ങളനുസരിച്ച് ചിത്രത്തിന്റെ കാസ്റ്റിങ് തന്നെയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. ഇത് ആദ്യമായാണ് വിക്കിക്കൊപ്പം ആലിയയും രൺബീറും ഒന്നിച്ച് അഭിനയിക്കുന്നത്.
അയാൻ മുഖർജി സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ബ്രഹ്മാസ്ത്രയിലാണ് രൺബീറും ആലിയയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി ബൻസാലി 2022 ൽ സംവിധാനം ചെയ്ത ഗംഗുഭായ് കത്തിയവാടി ബോളിവുഡിനപ്പുറം മറ്റു ഭാഷകളിലും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ആലിയഭട്ടിന് മിക നടക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ