മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ‘ഭ്രമയുഗം’. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ കാരക്ടർ സ്കിൽ ആണ് ഏറ്റവും പുതിയതായി പുറത്തുവന്നിരിക്കുന്നത്. ചിത്രം ഫെബ്രുവരി 15നു തിയറ്ററുകളിൽ എത്തും.
പഴയ തറവാടിന്റെ ബാക്ഗ്രൗണ്ട് അകത്തളത്തിൽ ചാരുകസേരയിൽ ഇരിക്കുന്ന ഭ്രമയുഗം മമ്മൂട്ടിയെ ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ടീസറിലെ ‘എന്റെ മനക്കലേയ്ക്ക് സ്വാഗതം’ എന്ന മാസ് ഡയലോഗിനൊപ്പം ആണ് അണിയറ പ്രവർത്തകർ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.
2024ൽ മമ്മൂട്ടിയുടേതായി ഏറെ പ്രതീക്ഷ അർപ്പിക്കുന്ന സിനിമയാണ് ഭ്രമയുഗം. ചിത്രം ഫെബ്രുവരിയിൽ റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
ഭ്രമയുഗത്തിലെ പേടിയെ കുറിച്ച് അടുത്തിടെ മമ്മൂട്ടി പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. “ജനങ്ങൾ നൽകുന്ന പ്രതീക്ഷയാണ് എനിക്ക് പേടി. പ്രതീക്ഷയ്ക്ക് ഒത്ത് ഉയരണ്ടേ” എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.
Read More: Captain Miller| ധനുഷിന്റെ “ക്യാപ്റ്റൻ മില്ലർ” ഒടിടിയിലേക്ക്
രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ഹോറരർ ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത്. ഒരു പക്കാ നെഗറ്റീവ് ഷേഡിൽ, ദുർമന്ത്രവാദത്തിന്റെയോ പ്രേത കഥയോ ഒക്കെ ധ്വനിപ്പിക്കുന്നതാകും ചിത്രമെന്ന് ടീസർ ഉറപ്പു നൽകിയിരുന്നു.
മമ്മൂട്ടിയ്ക്ക് ഒപ്പം സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ, അമാൽഡ ലിസ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
അതേസമയം, ടര്‍ബോ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. മധുര രാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ