ന്യൂഡൽഹി: കനത്ത സുരക്ഷയിൽ രാജ്യം ഇന്ന് 75ാം റിപ്പബ്ലിക് ദിനമാഘോഷിക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് ഇത്തവണത്തെ മുഖ്യാതിഥി. ജയ്പുരിൽ വിമാനമിറങ്ങിയ മാക്രോൺ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റോഡ്ഷോയിൽ പങ്കെടുത്തു. റിപ്പബ്ലിക് ദിന പരേഡിൽ 95 ഫ്രഞ്ച് സേനാംഗങ്ങൾ മാർച്ച് ചെയ്യും. 33 പേരുള്ള ബാൻഡ് സംഘവും ഫ്രാൻസിൽ നിന്നെത്തിയിട്ടുണ്ട്. ഫ്രഞ്ച് എയർഫോഴ്സിന്റെ രണ്ട് റഫേൽ യുദ്ധവിമാനങ്ങളും ടാങ്കറും പരേഡിനിടെ പറക്കും.
Read also:
മനുസ്മൃതി ഉദ്ധരിച്ച് ഝാർഖണ്ഡ് ഹൈകോടതി; ഭർതൃമാതാവിനെ പരിചരിക്കേണ്ടത് സ്ത്രീയുടെ ഉത്തരവാദിത്തം
പരേഡിൽ വിവിധ സേനവിഭാഗങ്ങളുടെ മാർച്ച് പാസ്റ്റ് ആകും ഇത്തവണത്തെയും ആകർഷണം. വിവിധ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങളും അണിനിരക്കും. കേരളമടക്കം പല സംസ്ഥാനങ്ങളുടെയും നിശ്ചലദൃശ്യങ്ങൾക്ക് ഇത്തവണയും സർക്കാർ അനുമതി നൽകിയിട്ടില്ല. രാവിലെ 10.30നാണ് പരേഡ് തുടങ്ങുന്നത്.

വികസിത ഇന്ത്യ, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നിവയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന മുദ്രാവാക്യം. വിജയ്ചൗക് മുതൽ കർത്തവ്യപഥ് (പഴയ രാജ്പഥ്) വരെയാകും പരേഡ്. വ്യോമസേനയുടെ എയർഷോയുമുണ്ടാകും. മൂടൽമഞ്ഞു കാരണം പരിപാടികൾ അകലെനിന്ന് കാണാനാകില്ലെന്ന് കാലാവസ്ഥ അധികൃതർ അറിയിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















