മനാമ: മണ്ണ് രഹിത കൃഷിക്ക് 285 പേർക്ക് പരിശീലനം നൽകിയതായി മുനിസിപ്പൽ, കാർഷിക മന്ത്രാലയം വ്യക്തമാക്കി. ഹൂറത് ആലിയിലെ അഗ്രികൾച്ചറൽ നഴ്സറിയിലാണ് പരിശീലനം സംഘടിപ്പിച്ചത്.
അടിസ്ഥാന സൗകര്യം പരിമിതമായ സാഹചര്യത്തിലാണ് ഇത്തരം ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കാർഷിക ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ നടത്തുന്നത്. മണ്ണ് രഹിത കൃഷിയെന്ന ആശയം തുടക്കം മുതലേ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് മുനിസിപ്പൽ, കാർഷിക മന്ത്രാലയത്തിലെ തദ്ദേശീയ കാർഷിക ഉൽപാദന വിഭാഗം ഡയറക്ടർ ജഅ്ഫർ സാമി അത്താജിർ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു