കൊച്ചി : റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി ലുലുവിൽ ഗ്രേറ്റ് ഇന്ത്യൻ ഉത്സവ് തുടങ്ങി. ഇന്ത്യൻ സംസ്കാരവും വൈവിധ്യവും പ്രതിനിധീകരിക്കുന്ന ആകർഷകമായ പ്രദർശനമാണ് ലുലു ഗ്രേറ്റ് ഇന്ത്യൻ ഉത്സവ്. ഇതിന്റെ ഭാഗമായി ഇന്ത്യൻ ഉത്പന്നങ്ങൾ എല്ലാം ഒരുകുടക്കീഴിൽ അണിനിരത്തുകയാണ് ലുലു. രാജ്യത്തെ വിവിധ മേഖലകളിലെ ഉത്പന്നങ്ങളെല്ലാം ആകർഷകമായ ഓഫറുകളിലാണ് ലഭ്യമാക്കിയിരിക്കുന്നത്.