തിരക്കിട്ട ജീവിതത്തിനിടയിൽ എല്ലാത്തിനും എളുപ്പ പണി നോക്കുന്നവരാണ് ഭൂരിഭാഗം പേരും. പ്രത്യകിച്ചും ഭക്ഷണത്തിന്റെ കാര്യത്തിൽ. എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നവയാകും നമ്മൾ തെരഞ്ഞെടുക്കുക. അതുമല്ലങ്കിൽ തലേന്ന് വച്ച ഭക്ഷണം നേരെ ഫ്രിഡ്ജിൽ സൂക്ഷിക്കും . ആവശ്യാനുസരണം എടുത്തു ചൂടാക്കി കഴിക്കും. എന്നാൽ ഇങ്ങനെ ചെയ്യുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതെല്ലാം ?
ചിക്കന്‍
ചിക്കന്‍ ഒരിക്കലും രണ്ടും മൂന്നും ദിവസം ഫ്രിഡ്ജില്‍ വച്ച് ചൂടാക്കി കഴിക്കരുത്. ആവര്‍ത്തിച്ച് ചൂടാക്കുമ്ബോള്‍ പ്രോട്ടീന്‍ സംയുക്തങ്ങള്‍ വിഘടിക്കും.വയറിന് കൂടുതല്‍ പ്രശ്നമുണ്ടാകും. ദഹനത്തിന് തടസം നേരിടും. എത്രയധികം ചൂടാക്കുന്നുവോ അത്രയും വ്യത്യാസം രുചിയിലും ഗുണത്തിലും ഉണ്ടാകും.ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒന്നാണ് ചിക്കന്‍.
ഉരുളക്കിഴങ്ങ്
മിക്കവരും ഉരുളക്കിഴങ്ങ് ചൂടാക്കിയെടുക്കാറുണ്ട്. എല്ലാവീടുകളിലും എല്ലാദിവസവും ഉരുളക്കിഴങ്ങ് വിഭവങ്ങള്‍ ഉണ്ടാകും.ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ വച്ച ശേഷം ചൂടാക്കിയെടുക്കുന്നത് ശരീരത്തിന് ഏറെ ദോഷം ചെയ്യും. അന്നജമാണ് ഉരുളക്കിഴങ്ങിന്റെ മേന്മ. ശരീരത്തിന് ധാരാളമായി വേണ്ടതാണ് അന്നജത്തിന്റെ സാന്നിധ്യം. ചൂടാക്കുന്നത് ബോട്ടു ലിസം ( Botulism) എന്ന അപൂര്‍വ്വ ബാക്ടീരിയയുടെ വളര്‍ച്ചക്ക് കാരണമാകും. മൈക്രോവേവില്‍ ചൂടാക്കിയാല്‍ ബാക്ടീരിയ നശിക്കും. പക്ഷെ, ഭക്ഷ്യവിഷബാധ ഉണ്ടായേക്കും.
ചീര
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ചീര. : നൈട്രേറ്റിന്റെ സംഭരണമാണ് ചീരയുടെ പ്രത്യേകത. ചൂടാകുമ്ബോള്‍ കാര്‍സിനോജനിക് ആയി മാറും ഇവ. ഒരിക്കല്‍ ചൂടാക്കിയാല്‍, ചൂട് ഒഴിവായ ശേഷം കഴിക്കുക. നൈ ട്രൈറ്റ് സാന്നിധ്യം നിലനിര്‍ത്താന്‍ 5°C താഴെ ഊഷ്മാവാണ് വേണ്ടത്.
എണ്ണ
എണ്ണ ബാക്കി വന്നാല്‍ പിന്നെ വേറെയൊന്നും ചിന്തിക്കില്ല.തീരുന്നത് വരെ എണ്ണ ചൂടാക്കി ഉപയോഗിക്കുന്നവരാണ് ഇന്ന് അധികവും.പപ്പടം പൊള്ളിച്ച ബാക്കി എണ്ണയില്‍ മീന്‍ വറുക്കും, പൂരി തയ്യാറാക്കി ബാക്കിയായ എണ്ണയില്‍ പപ്പടം വറുക്കും ഇതാണ് മിക്കവും ചെയ്തു വരുന്നത്.
എണ്ണ വീണ്ടും വീണ്ടും ചൂടാക്കിയാല്‍ അതില്‍ നിന്ന് ഉയരുന്ന വിഷമയമായ പുക ശ്വാസകോശത്തിന് വരെ പ്രശ്നമുണ്ടാകും.
ബീറ്റ്റൂട്ട്
ബീറ്റ് റൂട്ട് ഒരിക്കലും ആവര്‍ത്തിച്ച് ചൂടാക്കരുത്. കാരണം ചീര പോലെ നൈട്രേറ്റ് ദായകമാണ് ബീറ്റ്റൂട്ട്. ചീര ആവര്‍ത്തിച്ച് ചൂടാക്കുന്ന അതേ ദോഷഫലങ്ങള്‍. കൂടാതെ, വയര്‍ വേദനയും ഉണ്ടാവും.
അരി/ചോറ്
അരി അടുപ്പില്‍ ചൂടാക്കിയാലും മൈക്രോ വേവില്‍ ചൂടാക്കുന്ന അത്ര ദോഷമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.അരിയിലുണ്ടായിരുന്ന ബാക്ടീരിയ അതിജീവിക്കാന്‍ മാത്രമെ ഒന്നിലധികം തവണ ചൂടാക്കുന്നത് ഉപകരിക്കുകയുള്ളു. വീണ്ടും സാധാരണ ഊഷ്മാവിലേക്ക് എത്തുമ്ബോള്‍
ബാക്ടീരിയ ഇരട്ടിക്കും. ചൂടാക്കുന്നതിന് പകരം വെള്ളത്തില്‍ തിളപ്പിച്ച് എടുക്കുക. അധിക സമയം തിളക്കാതെയും ശ്രദ്ധിക്കുക.
മുട്ട
മുട്ട ഒറ്റതവണയേ ചൂടാക്കാന്‍ പാടുള്ളൂ.കാരണം ആദ്യത്തെ ചൂടാക്കല്‍ തന്നെ പ്രോട്ടീനിന്റെ സാന്നിധ്യം കുറയ്ക്കും. അധികമായി വേവിച്ചെടുക്കുന്നതും ഗുണം ചെയ്യില്ല.
read also Tea : ചായ പ്രേമികളുടെ ശ്രദ്ധയ്ക്ക് അപകടം വരുത്തി വയ്ക്കരുത്