മുഖത്തെ കുരുക്കൾ, പാടുകൾ, വരൾച്ച തുടങ്ങി പല പ്രശ്നങ്ങളും ദിവസവും ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ചർമ്മത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടത് അനിവാര്യമാണ്. എന്നാൽ സമയമില്ലാത്തതും മടികാരണവും പലരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല. ഇങ്ങനെയുള്ളവർക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില മാർഗങ്ങളുണ്ട്. എത്ര മടിയുള്ളവർക്കും ചെയ്യാൻ കഴിയും എന്നത് മാത്രമല്ല, വെറും മൂന്ന് ദിവസത്തിൽ എല്ലാ പ്രശ്നങ്ങളും മാറി ചർമ്മം തിളങ്ങുന്നതും നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. ഇതിനായി മൂന്ന് കാര്യങ്ങൾ ദിവസവും രാത്രി ചെയ്താൽ മതി. സമയം ഒത്തിരി ചെലവഴിക്കാതെ സ്വന്ദര്യം എങ്ങനെ സംരക്ഷിക്കാം? ചില ടിപ്പുകൾ പരീക്ഷിച്ചു നോക്ക്
read also രാത്രയിൽ മാത്രം പനി അനുഭവപ്പെടാറുണ്ടോ? നിസ്സാരമായി കാണരുത് രാപ്പനിയെ
ഫേസ് പാക്ക്
ഫേസ്പാക്ക്ആവശ്യമായ സാധനങ്ങൾ: മഞ്ഞൾപ്പൊടി, ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ചത്, തേൻ, വെള്ളം അല്ലെങ്കിൽ റോസ് വാട്ടർതയ്യാറാക്കുന്ന വിധം: മഞ്ഞൾപ്പൊടിയും ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ചതും തേനും ഓരോ സ്പൂൺ വീതം എടുക്കുക. അതിലേയ്ക്ക് ആവശ്യത്തിന് വെള്ളം അല്ലെങ്കിൽ റോസ് വാട്ടർ ചേർത്ത് യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടി 20 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്
ടോണർ
ആവശ്യമായ സാധനങ്ങൾ: റോസ് വാട്ടർ, കുങ്കുമപ്പൂവ്തയ്യാറാക്കുന്ന വിധം: റോസ് വാട്ടറിൽ അൽപ്പം കുങ്കുമപ്പൂവ് ചേർത്ത് ഒരു ബോട്ടിലിലാക്കി സൂക്ഷിച്ച് വയ്ക്കുക. ഇത് ദിവസവും രാത്രി ഫേസ്പാക്ക് ഉപയോഗിച്ച ശേഷം മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യേണ്ടതാണ്.
നൈറ്റ് ക്രീം
ആവശ്യമായ സാധനങ്ങൾ: പാൽ, കറ്റാർവാഴ ജെൽ, ആൽമണ്ട് ഓയിൽതയ്യാറാക്കുന്ന വിധം: ഒരു ടീസ്പൂൺ തിളപ്പിക്കാത്ത പാൽ എടുക്കുക. അതിലേയ്ക്ക് ഒരു സ്പൂൺ കറ്റാർവാഴ ജെൽ, നാല് തുള്ളി ആൽമണ്ട് ഓയിൽ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ക്രീം രൂപത്തിലാകുമ്പോൾ മുഖത്ത് പുരട്ടാവുന്നതാണ്.ഈ മൂന്ന് കാര്യങ്ങളും യഥാക്രമം ചെയ്തുകഴിഞ്ഞാൽ വെറും മൂന്ന് ദിവസത്തിൽ മാറ്റം കാണാൻ സാധിക്കുന്നതാണ്. ഇവയിൽ ഏതെങ്കിലും വസ്തുക്കൾ നിങ്ങൾക്ക് അലർജി വരുത്തുന്നതാണെങ്കിൽ അത് ഉപയോഗിക്കാൻ പാടുള്ളതല്ല.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ