രാത്രയിൽ മാത്രം പനി അനുഭവപ്പെടാറുണ്ടോ? നിസ്സാരമായി കാണരുത് രാപ്പനിയെ

ശരീരത്തിലേക്കുള്ള ഇൻഫെക്ഷനുകൾ പുറം തള്ളുവാൻ വേണ്ടി ശരീരം നടത്തുന്ന ശ്രമമാണ് പനിയായി അനുഭവപ്പെടുന്നത്. എന്നാൽ ചിലർക്ക് മാത്രം രാത്രയിൽ പനി അനുഭവപ്പെടുകയും, രാവിലെ ആകുമ്പോൾ അവ പൂർണ്ണമായും വിട്ടു മാറുകയും ചെയ്യും. ഇതൊരു നിസ്സാര കാര്യമായി കാണേണ്ടതില്ല. 

എന്തൊക്കെ കാരണങ്ങൾ കൊണ്ട് രാപ്പനി സംഭവിക്കാം ?

സ്‌ട്രെസ്, അമിതക്ഷീണം
ചിലപ്പോള്‍ സ്‌ട്രെസ്, അമിതക്ഷീണം എന്നിവയെല്ലാം രാത്രിയിലുളള പനിയ്ക്കു കാരണമാകും.

സന്ധിവാതം
സന്ധിവാതം പോലുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും രാത്രിയിലെ പനിയ്ക്കുള്ള കാരണമാകാറുണ്ട്

പഴുപ്പ്, വ്രണം
ശരീരത്തിലുണ്ടാകുന്ന പഴുപ്പുകളും വ്രണങ്ങളുമെല്ലാം രാപ്പനിയ്ക്കുള്ള മറ്റൊരു കാരണമാണ്

ഇന്‍ഫെക്ഷനുകള്‍
ചര്‍മത്തിലുണ്ടാകുന്ന ഇന്‍ഫെക്ഷനുകള്‍ രാത്രിയില്‍ മാത്രം പനിയ്ക്കുന്നതിന് കാരണമായേക്കാം.

ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധ
ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധ ചിലപ്പോള്‍ രാത്രിയില്‍ മാത്രം പനിയ്ക്കുന്നതിനുള്ള മറ്റൊരു കാരണമാണ് 

യൂറിനിറി ട്രാക്റ്റ്
യൂറിനിറി ട്രാക്റ്റ് ഇന്‍ഫെക്ഷനെങ്കില്‍ ചിലപ്പോള്‍ രാപ്പനിയുണ്ടായേക്കാം.

മരുന്നുകള്‍
ചില മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ ഇവയോട് ശരീരം പ്രതികരിയ്ക്കുന്നതാകാം ചിലപ്പോള്‍ രാപ്പനിയ്ക്കുള്ള ഒരു കാരണം. ഇത്തരം ഘ്ട്ടത്തില്‍ ഡോക്ടറുടേ നിര്‍ദേശം തേടുക.

സ്ഥിരമായി രാപ്പനി അനുഭവപ്പെടുന്നുണ്ടെങ്കിൽ നിസ്സാരമായി തള്ളി കളയാതെ ഡോക്ടരുടെ നിർദ്ദേശം തേടേണ്ടതാണ് 

also read Smelly Feet: കാലുകളിൽ നിന്നെപ്പോഴും ദുർഗന്ധമോ?