ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഫൈറ്റർ.ഹൃത്വിക് റോഷനും ദീപിക പദുക്കോണും ഒന്നിച്ചഭിനയിക്കുന്ന ചിത്രം ജനുവരി 25 വ്യാഴാഴ്ച തീയേറ്ററികളിൽ എത്തും.അനിൽ കപൂറും പ്രധാന വേഷത്തിൽ എത്തുന്നു. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന് ശേഷം ഫൈറ്റർ വളരെയധികം പ്രതീക്ഷ, വാനോളം ഉയർത്തുന്നു.

ഹൃത്വിക് റോഷൻ, ദീപിക പദുക്കോൺ, അനിൽ കപൂർ എന്നിവരെ കൂടാതെ കരൺ സിംഗ് ഗ്രോവർ, അക്ഷയ് ഒബ്‌റോയ്, സഞ്ജീദ ഷെയ്ഖ്, തലത് അസീസ്, സഞ്ജീവ് ജയ്‌സ്വാൾ, ഋഷഭ് സാഹ്‌നി, അശുതോഷ് റാണ എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി അഭിനയിക്കുന്നു.ഹൃത്വിക് സ്ക്വാഡ്രൺ ലീഡർ ഷംഷേർ പതാനിയയായി അഭിനയിക്കുമ്പോൾ ദീപിക സ്ക്വാഡ്രൺ ലീഡർ മിനൽ റാത്തോഡായി അഭിനയിക്കുന്നു,
read more:ക്യാപ്റ്റൻ മില്ലറിൽ തിളങ്ങി ധനുഷും ഡോ.ശിവരാജ് കുമാറും

അനിൽ കപൂർ ഗ്രൂപ്പ് ക്യാപ്റ്റൻ രാകേഷ് ജയ് സിങ്ങായിട്ടാണ് അഭിനയിക്കുന്നത്. വിശാൽ-ശേഖർ എന്നിവർ ചേർന്നാണ് ഫൈറ്ററിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
https://www.youtube.com/watch?v=_l38cEzdUy4
ഷെർ ഖുൽ ഗയേ, പെപ്പി റൊമാന്റിക് നമ്പർ ഇഷ്‌ക് ജൈസ കുച്ച്, ഹീർ ആസ്മാനി എന്നിവയാണ് ഇതുവരെ ഇറങ്ങിയ ഗാനങ്ങൾ.ഫൈറ്റർ 2022 സെപ്റ്റംബറിൽ ആയിരുന്നു റീലിസ് ചെയ്യാൻ തീരുമാനിച്ചിരുന്നത് കോവിഡ്-19 കാരണം പ്രീപ്രൊഡക്ഷൻ വൈകി. 2024 ലെ ആദ്യ ബോളിവുഡ് റീലീസ് ചിത്രമായ ഫൈറ്റർ ആദ്യ ദിവസം മുൻകൂർ ബുക്കിംഗിൽ,ഇന്ത്യയിൽ നിന്ന് ഇതുവരെ 3.66 കോടി രൂപയുടെ വരുമാനമാണ് നേടിയത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















