നാലുമണി പലഹാരങ്ങൾ എന്നും ഒരേ പോലുള്ളവ കഴിച്ചാൽ ആർക്കായാലും മടുക്കും. ഇന്ന് നാലുമണിക്ക് കുറച്ച് വെറൈറ്റി രുചി ആയാലോ ?
ചേരുവകൾ
- മൈദ – 1 1/2 കപ്പ്
- തേങ്ങ – 2 കപ്പ്
- പഞ്ചസാര – 1 കപ്പ്
- നെയ്യ് – 100 ഗ്രാം
- ഓയിൽ – 1 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കേണ്ട വിധം
മൈദയും നെയ്യും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കുഴച്ചെടുക്കുക. ഒരു പാനിൽ നെയ്യ് ഒഴിച്ച് തേങ, പഞ്ചസാര എന്നിവ മൂപ്പിച്ചെടുക്കുക. (ഇഷ്ടമുള്ളവർക്ക് പരിപ്പും ചേർക്കാം). കുഴച്ചുവെച്ച മൈദ മാവ് ഓരോ ബോൾ ആക്കി എട ുത്ത് അധികം നൈസ് ആക്കാതെ പരത്തി വട്ടത്തിൽ മുറിച്ചെടുക്കുക. മുറിച്ചെടുത്ത ഓരോ പത്തിരിവെച്ച് ഈ തേങ്ങ ഫില്ലിങ് ചേർത്ത് മേലെ ഒരു ചെറിയ പത്തിരി കൂടിവെച്ച് ചുറ്റുഭാഗവും കൈ കൊണ്ട് മടക്കുക (മുടഞ്ഞെടുക്കുക). നന്നായി ചൂടാക്കിയ ഓയിലിൽ അപ്പം ഇട്ട് പൊരിച്ചെടുക്കാം. മൂന്ന് ദിവസം കിടുത കേടുകൂടാതെ ഇരിക്കും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ