ഭക്ഷണ ശേഷം മധുരം കഴിക്കണമെന്ന തോന്നലുണ്ടോ: എന്ത് കൊണ്ട് ? അറിയാം പിന്നിലെ സയൻസ്

ഭക്ഷണം കഴിച്ച ശേഷം അൽപ്പം മധുരം കഴിച്ചാലോ എന്ന ചോദ്യം പതിവാണ്.  പണ്ടത്തെ കാലം മുതൽ മധുരം കഴിക്കുന്നത് പലർക്കും ശീലമാണ്. ഇപ്പോൾ ഭക്ഷണംകഴിച്ചതിനു ശേഷം ഒരു പീസ് ചോക്ലേറ്റോ, ഐസ് ക്രീമോ, ചെറിയൊരു മിട്ടായിയോ കഴിക്കാതെ പലർക്കും സംതൃപ്തിയാകില്ല. എന്ത് കൊണ്ടാണ് ഇനങ്ങനെയുള്ള തോന്നൽ ഉണ്ടാകുന്നത് ? പരിശോധിക്കാം 

കാർബോഹൈഡ്രേറ്റ്

ഇന്ത്യൻ പാചകരീതിയിൽ കാർബോഹൈഡ്രേറ്റ് വളരെ കൂടുതലാണ്. നമ്മൾ കഴിക്കുന്ന ചോറിന്റെ അളവിലും മറ്റു ഭക്ഷണങ്ങളിലുമൊക്കെ കാർബ്‌ കൂടുതലായിരിക്കും. മാത്രമല്ല ഇന്ത്യൻ ഭക്ഷണ രീതി അനുസരിച്ചു ഒരുപാട് ചോറ് കഴിക്കുന്നവരാണ് പലരും. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്നു. വീണ്ടു മധുരം കഴിക്കാനുള്ള തോന്നലുണ്ടാക്കുന്നു

ഉപ്പ് 

നമ്മുടെ ശരീരത്തിന് ആവിശ്യമായതിനെക്കാളും ഉപ്പ് അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽ മധുരം കഴിക്കാനുള്ള ആഗ്രഹം വർദ്ധിക്കും 

മെന്റൽ ഹെൽത്ത് 

മധുരപലഹാരങ്ങൾക്കുവേണ്ടിയുള്ള  ആഗ്രഹം  ഒരു ശാരീരിക പ്രശ്‌നത്തേക്കാൾ മാനസിക പ്രശ്‌നമാണ്. കാരണം നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ അത് നിങ്ങളുടെ മാനസികാവസ്ഥയെ നന്നാക്കാൻ സഹായിക്കുന്നുണ്ട് . നിങ്ങളുടെ മസ്തിഷ്കം സെറോടോണിൻ എന്നറിയപ്പെടുന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നുണ്ട്. മധുരം കഴിക്കുന്നത് ഇത് വർധിപ്പിക്കാൻ സഹായിക്കുന്നു 

ഡി ഹൈഡ്രേഷൻ 

ഡി ഹൈഡ്രേഷൻ സംഭവിക്കുകയാണെങ്കിൽ മധുരം ഒരുപാട് കഴിക്കണമെന്നു തോന്നും അത്കൊണ്ടാണ് ദാഹിക്കുംനോൾ മധുര പാനീയങ്ങൾ കുടിക്കുന്നത് 

മധുരത്തോടുള്ള ആസക്തി എങ്ങനെ കുറയ്ക്കാം?

  • ഭക്ഷണം കഴിച്ച ഉടനെ ബ്രഷ് ചെയ്യുക
  • നാച്ചുറൽ മധുരങ്ങൾ തെരഞ്ഞടുക്കുക
  • പതുക്കെ കഴിക്കുക
  • ഭക്ഷണം കഴിക്കുന്നതിനു അര മണിക്കൂർ മുൻപും ,പിൻപും വെള്ളം കുടിക്കുക

 read also Gas trouble: എപ്പോഴും വയറ്റിൽ ഗ്യാസ് ആണോ? ശ്രദ്ധിക്കുക