Gas trouble: എപ്പോഴും വയറ്റിൽ ഗ്യാസ് ആണോ? ശ്രദ്ധിക്കുക

എന്തെങ്കിലും കഴിച്ചു കഴിഞ്ഞാലുടൻ ഗ്യാസ് വരുന്നത് പതിവാണ്. ഏമ്പക്കം പുറത്തേക്ക്  കളഞ്ഞു കൊണ്ട് ഇതിൽ നിന്നും രക്ഷ നേടാം. എന്നാൽ ഗ്യാസ് ഒരു പ്രശ്നമാകുന്നതെപ്പോഴാണെന്ന് അറിയാമോ? ഗ്യാസ് ട്രബിളിന്റെ വിശദ വിവരങ്ങൾ 

ഗ്യാസിന്റെ ലക്ഷണങ്ങൾ 

  • ഏമ്പക്കം
  • പുളിച്ചുതികട്ടൽ
  • വയറുവീർത്തിരിക്കുക
  • നെഞ്ചെരിച്ചിൽ
  • ചിലരിൽ നെഞ്ചുവേദനയായും പുറം വേദനയായും അനുഭവപ്പെടാം

വയറിന്റെ പലഭാഗങ്ങളിലായുള്ള വേദന   

രോഗകാരണം

  • ഭക്ഷണം കഴിക്കുമ്പോൾ വിഴുങ്ങുന്ന വായു
  • ദഹനപ്രക്രിയ കുറയുമ്പോൾ
  • മദ്യപാനം
  • പുകവലി
  • ചില മരുന്നുകളുടെ ഉപയോഗം
  • അമിതമായ മാനസിക സമ്മർദ്ദം
  • പയറു വർഗങ്ങൾ , കിഴങ്ങു വർഗങ്ങൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ

ഗ്യാസ് വരാതിരിക്കാൻ ഒഴിവാക്കേണ്ടവ എന്തെല്ലാം ?

  • ചൂടും എരിവും കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ
  • മദ്യപാനം
  • പുകവലി
  • രാത്രി വൈകിയുള്ള ഭക്ഷണം
  • വയറു നിറച്ചുള്ള ഭക്ഷണം
  • പയറു വർഗ്ഗങ്ങൾ
  • കിഴങ്ങുവർഗങ്ങൾ
  • പാൽ
  • മധുരപലഹാരങ്ങൾ, ബേക്കറി പലഹാരങ്ങൾ
  • ഉള്ളി, തക്കാളി, ചോക്ലേറ്റ് എന്നിവ നിയന്ത്രിക്കുക

also read അയൺ ശരീരത്തിൽ കുറവുണ്ടോ? ശീലമാക്കാം ഈ ഫ്രൂട്ട്

 ശ്രദ്ധിക്കുക.

  • രണ്ട് ആഴ്ച കഴിഞ്ഞിട്ടും മാറാത്ത ഗ്യാസ്ട്രബിൾ
  • ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്
  • തൂക്കകുറവ്, അമിതക്ഷീണം
  • വിശപ്പില്ലായ്മ

പ്രതിരോധം

  • മിതവും ക്രമവുമായ ഭക്ഷണരീതി സ്വീകരിക്കുക
  • സ്ഥിരമായ വ്യായാമം
  • പുകവലിയും മദ്യപാനവും ഒഴിവാക്കുക.
  • കോള പോലുള്ള കാർബണേറ്റഡ് പാനീയങ്ങൾ ഒഴിവാക്കുക.
  • തണുത്തതും പഴകിയതുമായ ഭക്ഷണം ഒഴിവാക്കുക.
  • ശരീരം അധികം അനങ്ങാതെ ദീർഘനേരം ഇരിക്കുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ കസേരയിൽ നിന്ന് എഴുന്നേൽക്കുകയോ ചെറുവ്യായാമങ്ങളോ ചെയ്യുക.
  • ആഹാരസാധനങ്ങൾ വേണ്ടത്ര വേവിച്ചു കഴിക്കണം. വേവാത്ത ഭക്ഷണം ഗ്യാസിനു കാരണമാകും.

വയറ്റിൽ ഗ്യാസ് നിറഞ്ഞതുപോലെ തോന്നുക, ഏമ്പക്കം, ഓക്കാനം, തുടങ്ങിയ പ്രശ്നങ്ങൾ ഹൃദയാഘാതം മൂലമുണ്ടാകാം. ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ ഗ്യാസ്ട്രബിൾ ആണെന്ന് കരുതി ലഘുവായി എടുക്കാതെ വൈദ്യസഹായം തേടുക.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ