പാലക്കാട്:കാല്‍നൂറ്റാണ്ട് കാലമായി കേരളത്തില്‍ ഖുര്‍ആന്‍ പഠന രംഗത്തെ സജീവ സാന്നിധ്യമാണ് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള. വിശുദ്ധ ഖുര്‍ആന്‍ ആശയം ഗ്രഹിക്കുകയും അതിനെ അടിസ്ഥാനമാക്കി ജീവിതം കെട്ടിപ്പടുക്കാന്‍ പ്രചോദനമാവുകയും ചെയ്യുക എന്നതാണ് ഖുര്‍ആന്‍ സ്റ്റിഡീ സെന്റര്‍ കേരള ലക്ഷ്യമാക്കുന്നത്
വിവധ സ്വഭാവത്തിലുള്ള ഖുര്‍ആന്‍ പഠന സംവിധാനങ്ങള്‍ ഇതിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. പതിനായിരക്കണക്കിന് സാധാരണക്കാര്‍ക്ക് വിശുദ്ധ ഖുര്‍ആനിന്റെ വെളിച്ചം പകര്‍ന്നു നല്‍കാന്‍ ഈ സംവിധാനത്തിലൂടെ സാധ്യമായിട്ടുണ്ട്.
ആഴ്ചയില്‍ ഒരു മണിക്കൂര്‍ വീതമുള്ള ക്ലാസുകളിലൂടെ 9 വര്‍ഷം കൊണ്ട് പൂര്‍ണ്ണമായും ആശയ പഠനം പൂര്‍ത്തിയാക്കുന്ന വ്യവസ്ഥാപിത സംവിധാനമാണ് ഇതില്‍ ഏറ്റവും പ്രധാനം. ആദ്യ അഞ്ചുവര്‍ഷം പ്രിലിമിനറി ഘട്ടമായും അവസാന നാല് വര്‍ഷം സെക്കന്‍ഡറി ഘട്ടമായും വേര്‍തിരിച്ചിരിക്കുന്നു. പ്രിലിമിനറി ഫൈനല്‍ (അഞ്ചാം വര്‍ഷം) പരീക്ഷയും സെക്കന്‍ഡറി ഫൈനല്‍ (ഒന്‍പതാം വര്‍ഷം) പരീക്ഷയും സംസ്ഥാനതലത്തില്‍ മൂല്യനിര്‍ണയം നടത്തുകയും ജേതാക്കളെ പ്രഖ്യാപിക്കുകയുമാണ് ചെയ്യാറുള്ളത്. മറ്റു പരീക്ഷകളില്‍ മൂല്യനിര്‍ണയവും ഫല പ്രഖ്യാപനവും ജില്ലാതലത്തിലാണ് സംഘടിപ്പിക്കുന്നത്.
2023 ലെ പരീക്ഷയില്‍ സംസ്ഥാനതല റാങ്ക് കരസ്ഥമാക്കിയവര്‍ക്കുള്ള അവാര്‍ഡ് വിതരണവും ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരളയുടെ സംസ്ഥാന സംഗമവും 2024 ജനുവരി 27 ശനിയാഴ്ച 4.30 മുണ്ടൂര്‍ ഇബ്രാസന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുകയാണ്.
പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ അസിസ്റ്റന്റ് അമീര്‍ മൗലാനാ വലിയ്യുല്ലാഹ് സഈദി ഫലാഹി, കേരള അമീര്‍ പി മുജീബ്റഹ്മാൻ , തമിഴ് മോട്ടിവേഷണല്‍ സ്പീക്കര്‍ ഫാത്തിമ ശബരിമാല, ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് കേരള സെക്രട്ടറി ഉവൈസ് അമാനി നദ് വി, ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേന്ദ്ര കൂടിയാലോചന സിമിതി അംഗം ഡോ. അബ്ദുസ്സാലാം അഹമ്മദ് , സംസ്ഥാന സെക്രട്ടറിമാരായ പി വി റഹ്മാബി , അബ്ദുല്‍ ഹകീം നദ് വി, ജില്ലാ പ്രിസിഡണ്ട് കളത്തില്‍ ഫാറൂഖ്, ബഷീര്‍ ഹസന്‍ നദ് വി എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും.പരിപാടിയില്‍ മുഴുവന്‍ സഹോദരങ്ങളുടെയും കുടുംബത്തോടൊപ്പമുള്ള പങ്കാളിത്തം സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
ഖുർആൻ സ്റ്റഡി സെൻറർ കേരള സംസ്ഥാന അസിസ്റ്റൻറ് ഡയറക്ടർ മാലിക് ഷഹബാസ്,ജില്ലാ സെക്രട്ടറിമാരായ കെ.എ അബ്ദുസ്സലാം , ലുഖ്മാൻ ആലത്തൂർ,സുൽഫിക്കറലി ,സക്കീർ ഹുസൈൻ പഴയലക്കിടി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക