വ്യത്യസ്ത ഭാഷ ഉപയോഗിക്കുന്നവർ എങ്ങനെയാണു ആശയവിനിമയം നടത്തുക? ഒന്നുകിൽ ഇംഗിഷ് അല്ലെങ്കിൽ ഹിന്ദി അതുമല്ലങ്കിൽ തമിഴ് ഏകദേശം വശമുള്ള ഭാഷകളെല്ലാം ഉപയോഗിക്കും.
ഇനിയിപ്പോൾ നിങ്ങൾക്ക് വശമില്ലാത്തൊരു റീജിണൽ ഭാഷയിൽ കാര്യങ്ങൾ മനസിലാക്കണമെന്നുണ്ടെങ്കിൽ എന്ത് ചെയ്യും? ഇംഗ്ലീഷും ഹിന്ദിയും തമിഴും മലയാളവും വഴങ്ങാത്ത സ്ഥലങ്ങളും ഉണ്ടാകുമല്ലോ? ഒട്ടും വിഷമിക്കണ്ട ഏത് ഭാഷയും കൈകാര്യം ചെയ്യാനറിയുന്ന എ ഐ സഹായത്തിനുണ്ട്. സാംസങ് ഗാലക്സി എസ്23 സീരീസ് സ്മാര്‍ട്ഫോണുകളിലാണ് ഈ ഫീച്ചർ ഉള്ളത്
ആശയവിനിമയം ഉറപ്പാക്കാന്‍ മൂന്ന് സംവിധാനങ്ങളാണ് ഫോണില്‍ ഒരുക്കിയിട്ടുള്ളത്.ലൈവ് ട്രാന്‍സ്ലേറ്റ് ആണ് ഇതിലൊന്ന്. ഇതുവഴി വോയ്സും ടെക്സ്റ്റുമെല്ലാം പരിഭാഷപ്പെടുത്താനാകും. അതായത് കോളുകള്‍ പരിഭാഷപ്പെടുത്തി അവരവരുടെ മാതൃഭാഷയിലാക്കാം. സെല്ലുലാര്‍ ഡാറ്റയുടെയോ വൈ ഫൈയുടെയോ സഹായമില്ലാതെയും ഈ സംവിധാനം പ്രവര്‍ത്തിക്കുമെന്നതാണ് പ്രത്യേകതകളിലൊന്ന്.
ചാറ്റ് അസിസ്റ്റന്റ്
മെസേജുകള്‍ക്കും മറ്റ് ആപ്ലിക്കേഷനുകള്‍ക്കുമായി ചാറ്റ് അസിസ്റ്റുണ്ട്. മനസ്സിലാകുന്ന ഭാഷയില്‍ ആശയവിനിമയത്തിന് പിന്തുണ നല്‍കുകയാണ് ചാറ്റ് അസിസ്റ്റ് ചെയ്യുന്നത്.
എ.ഐ അടിസ്ഥാനമാക്കി തയ്യാറാക്കിയ സാംസങ് കീ ബോര്‍ഡ് വഴി ഹിന്ദി ഉള്‍പ്പെടെ 13 ഭാഷകളുടെ തര്‍ജമ സാധ്യമാകും. നിങ്ങള്‍ കാറില്‍ സഞ്ചരിക്കുകയാണെന്നിരിക്കട്ടെ. ഫോണില്‍ ലഭിച്ച സന്ദേശങ്ങള്‍ എന്താണെന്ന് അറിയാന്‍ ആന്‍ഡ്രോയ്ഡ് ഓട്ടോയുടെ പിന്തുണ ലഭിക്കും. നമുക്ക് ലഭിച്ച സന്ദേശങ്ങളെന്തെന്ന് അറിയിക്കുന്നതിനൊപ്പം അവയ്ക്ക് അനുയോജ്യമായ മറുപടികള്‍ നിര്‍ദേശിക്കാനും ആന്‍ഡ്രോയ്ഡ് ഓട്ടോയ്ക്ക് കഴിയും.
നോട്ട് അസിസ്റ്റ്
ഫോണിലെ നോട്ട്സ് സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടാവുന്ന ഒന്നാണ് ഗാലക്സി എസ് 24 സീരിസിലെ നോട്ട് അസിസ്റ്റ്. നമുക്ക് ദൈനംദിന ജീവിത സന്ദര്‍ഭങ്ങളെല്ലാം ഫോണിന്റെ നോട്ട്സില്‍ രേഖപ്പെടുത്തുന്നവര്‍ ഏറെയുണ്ട്. സന്ദര്‍ഭങ്ങള്‍ക്കെല്ലാമിണങ്ങുന്ന നോട്ടുകള്‍ ഈ സംവിധാനത്തില്‍ ലഭ്യമാണ്. ഇതു ഉപയോഗപ്പെടുത്തി പുതിയ നോട്ട്സ് തയ്യാറാക്കുകയുമാവാം.
read also Xiaomi HyperOS is coming ഹ്യുമൻ സെൻട്രിക്ക് ഫോണുകളുമായി ഷഓമി രംഗത്ത്
ട്രാന്‍സ്ക്രിപ്റ്റ് അസിസ്റ്റ്
ഇനി ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്ന വോയ്സ് ക്ലിപ്പുകളുടെ കാര്യമെടുക്കാം. ഇത്തരത്തിലുള്ള വോയിസ് റെക്കോര്‍ഡിങ്സ് ഇനി ഫോണ്‍ തന്നെ പരിഭാഷപ്പെടുത്തുകയോ ടെക്സ്റ്റ് രൂപത്തില്‍ ലഭ്യമാക്കുകയോ ചെയ്യും. എ.ഐയും സ്പീച്ച് ടു ടെക്സ്റ്റ് സാങ്കേതികതയും വഴിയാണ് വോയ്സ് റെക്കോര്‍ഡിങ്ങ്സിനെ ടെക്സ്റ്റ് രൂപത്തിലാക്കുന്നതും പരിഭാഷപ്പെടുത്തുന്നതും സാധ്യമാകുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ