സോളിഡാരിറ്റിയുടെ യു.എ.പി.എ ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

കോഴിക്കോട്: യു.എ.പി.എ ചോദ്യം ചെയ്ത് പരപ്പനങ്ങാടി സക്കരിയ്യയുടെ മാതാവ് ബീയുമ്മയും സോളിഡാരിറ്റി യൂത്ത്മൂവ്മെന്റും സമർപ്പിച്ച ഹരജി ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും.

യു.എ.പി.എയുടെ ഭരണഘടനാ സാധുത ചോദ്യചെയ്ത് നല്‍കിയ ഹരജി ഉമര്‍ ഖാലിദിന്‍റെ ജാമ്യാപേക്ഷയോടൊപ്പമാണ് പരിഗണിക്കുന്നത്. ജാമ്യാപേക്ഷയും മറ്റ് ഹരജികളും  വെവ്വേറെ പരിഗണിക്കണമെന്ന വാദം ഹരജിക്കാര്‍ ഉന്നയിക്കും.   സുപ്രിംകോടതി മുതിര്‍ന്ന അഭിഭാഷകനായ ഹുസേഫ അഹ്മദിയാണ് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരാവുന്നത്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക