ഗുവാഹതി: രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിമാരിലൊരാളാണ് ഹിമന്ത ബിശ്വ ശർമയെന്ന് രാഹുൽ ഗാന്ധി. ന്യായ് യാത്രയുടെ ഭാഗമായി നടത്തിയ വാർത്തസമ്മേളനത്തിലാണ് ഹിമന്തക്കെതിരെ രാഹുൽ ആഞ്ഞടിച്ചത്.
അസമിലെ ജനങ്ങളുമായി ഇടപഴകിയപ്പോഴെല്ലാം രൂക്ഷമായ തൊഴിലില്ലായ്മയെക്കുറിച്ചും അഴിമതിയെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചുമാണ് പരാതി പറഞ്ഞത്. തൊഴിലില്ലാതെ യുവാക്കളും ഉൽപന്നങ്ങൾക്ക് വില ലഭിക്കാതെ കർഷകരും കഷ്ടപ്പെടുകയാണ്.
Read also: ഭാരത് ജോഡോ ന്യായ് യാത്രയിലെ സംഘർഷം; കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയ്ക്കെതിരെ കേസ്

ന്യായ് യാത്ര തടസ്സപ്പെടുത്താൻ മുഖ്യമന്ത്രി നടത്തുന്ന നീക്കങ്ങൾ തിരിച്ചടിക്കുകയാണെന്നും യാത്രക്ക് വൻ പ്രചാരണമാണ് ലഭിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
















