തിരുവനന്തപുരം: വിഖ്യാത സംഗീതജ്ഞനും നിരവധി ഗായകരുടെയും സംഗീത സംവിധായരുടെയും ഗുരുവുമായ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന്റെ എണ്‍പതാം പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിന് സ്നേഹാദരങ്ങള്‍ അര്‍പ്പിച്ച് ജനുവരി 24 ന് ഒന്നാം രാഗം എന്ന പേരില്‍ സംഗീതാര്‍ച്ചന നടത്തുമെന്ന് മലയാള ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ സമത്തിന്റെ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജനുവരി 24 ന് വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം ടാഗോര്‍ തീയറ്ററിലാണ് പരിപാടി. പരിപാടിയുടെ ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിര്‍വഹിക്കും. ആറ് പതിറ്റാണ്ട് സംഗീത രംഗത്ത് നിറഞ്ഞുനിന്ന പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിനോടൊപ്പം പ്രവര്‍ത്തിച്ച ചലച്ചിത്ര സംവിധായകരായ ജയരാജ്, സിബി മലയില്‍, രാജസേനന്, ഗാനരചയിതാക്കളായ കൈതപ്രം ദാമോദരന്‍ മ്പൂതിരി, സംഗീത സംവിധായകരമായ മോഹന്‍ സിതാര, ശരത്, രമേഷ് നാരായണന്, ബിജിബാല്‍, അഭിനേതാക്കള്‍, പിന്നണിഗായകര്‍ തുടങ്ങി നിരവധി പേര് പങ്കെടുക്കും.
പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് ഈണം പകര്‍ന്ന ചലചിത്ര ഗാനങ്ങളില്‍ പ്രസിദ്ധങ്ങളായ ലളിതഗാനങ്ങളും കെ എസ് ചിത്ര, ഉണ്ണമേനോന്, വേണുഗോപാല്‍, വിജയ് യേശുദാസ്, സുദീപ് കുമാര്‍, വിധുപ്രതാപ് , ദേവാനന്ദ്, കാവാലം ശ്രീകുമാര്‍, രവി ശങ്കര്‍, നിഷാദ്, രാഗേഷ് ബ്രഹ്മാനന്ദന്, ഗണേഷ് സുന്ദരം, ലതിക, രാജലക്ഷ്മി, അഖില ആനന്ദ്, ചിത്ര അരുണ്‍, മഞ്ജു മേനോന് തുടങ്ങിയവര്‍ ആലപിക്കും.
read also…കേരളത്തെ വെൽനെസ്സ്, ഫിറ്റ്നസ് ഹബ്ബാക്കി മാറ്റും’; മുഖ്യമന്ത്രി
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് കെ എസ് സുദീപ് കുമാര്‍,സെക്രട്ടറി ആര് രവിശങ്കര്‍, വൈസ് പ്രസിഡന്റ് വിജയ് യേശുദാസ്, രാജലക്ഷ്മി, അഫ്സല്, ജി ശ്രീറാം, കെ കെ നിഷാദ്, പുഷ്പവതി തുടങ്ങിയവര്‍ പങ്കെടുത്തു