കോഴിക്കോട്∙ തലയടിച്ചു വീണ് അബോധാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനി മരിച്ചു. വയനാട് ലക്കിടി ഓറിയന്റൽ കോളജിൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് വിദ്യാർഥിനിയായ കൊല്ലം കരുനാഗപ്പിള്ളി വടക്കേടത്ത് മണിക്കുട്ടന്റെയും ബിന്ദുവിന്റെയും മകൾ അഭിരാമി (21) ആണ് മരിച്ചത്.
കഴിഞ്ഞ 17നാണ് അപകടമുണ്ടായത്. ആദ്യം വയനാട്ടിലെ രണ്ട് സ്വകാര്യ ആശുപത്രികളിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു.സഹോദരി പരേതയായ ആതിര. ബുധനാഴ്ച പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ