Shahana shaji ഷഹാന ഷാജി ആത്മഹത്യ: ഭർതൃമാതാവും ഭർത്താവ് നൗഫലും പിടിയിൽ

തിരുവല്ലം സ്വദേശിനി ഷഹാന ഷാജിയുടെ ആത്മഹത്യയിൽ പ്രതികളായ ഭർതൃമാതാവും ഭർത്താവ് നൗഫലും എന്നിവരെ പോളിസി അറസ്റ് ചെയ്തു. കാട്ടാക്കടയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഡിസംബര്‍ 26-നാണ് ഷഹാന ഷാജിയെ വണ്ടിത്തടത്തെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഭര്‍തൃവീട്ടുകാരുടെ മാനസികപീഡനവും ഉപദ്രവവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു പരാതി.

ഷഹാനയുടെ മരണം അറിഞ്ഞതുമുതൽ ഇവർ ഒളിവിലായിരുന്നു. പ്രതികൾക്ക് സഹായകമാകുംവിധം വിവരങ്ങൾ ചോർത്തിനൽകിയ  കടയ്ക്കല്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ നവാസിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഭർതൃമാതാവ് ഷഹാനയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്ന് ഷഹാനയുടെ ബന്ധുക്കൾ പരാതി പറഞ്ഞിരുന്നു.



അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ