ഇന്ന് നമ്മൾ തയാറാക്കുന്നത് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ്. ഇത് എവെനിംഗ് സ്നാക്ക് ആയോ ,കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തുവിടാനോ ഒക്കെ പറ്റുന്ന ഒരു റെസിപ്പി ആണ്. ദൂരയാത്ര ചെയ്യുന്നവർക്കൊക്കെ ഉപകാരമാവുന്ന ഇത് തയാറാക്കാനും എളുപ്പമാണ്.
ആവശ്യമായ ചേരുവകൾ
- വറുത്ത അരിപ്പൊടി – 1 കപ്പ്
- ഉപ്പ്
- തിളച്ച വെള്ളം – 1 അര കപ്പ്
- വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
- ചിരകിയ തേങ്ങാ – 1 അര കപ്പ്
- വെളുത്തുള്ളി – 3,4 എണ്ണം
- മുളകുപൊടി – 1 അര ടീസ്പൂൺ
- കടുക് – അര ടീസ്പൂൺ
- വറ്റൽമുളക് – 2 എണ്ണം
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ വറുത്ത അരിപൊടിയുടെ കൂടെ ഉപ്പും തിളച്ച വെള്ളവും ചേർത്ത് പത്തിരിക്ക് കുഴക്കുന്ന പരുവത്തിൽ ആക്കിയെടുക്കുക. ആറിയ ശേഷം നന്നായി കുഴച്ചെടുക്കുക. അതിലേക്ക് കുറച്ചു വെളിച്ചെണ്ണയും കൂടെ ചേർത്ത് കുഴക്കണം .ഇതിലേക്ക് 3 ടേബിൾസ്പൂൺ തേങ്ങാ ഇട്ടുകൊടുക്കണം. എന്നിട്ടൊന്നും കൂടെ മിക്സ് ചെയ്യണം. ശേഷം ചെറിയ ഉരുളകൾ ആക്കി എടുക്കണം. അതൊന്നു ആവി കേറ്റി എടുക്കണം.
READ ALSO:മാവ് കുഴയ്ക്കാതെയും പരത്താതെയും 5 മിനിറ്റിൽ തയ്യാറാക്കാം നല്ല കിടിലൻ സോഫ്റ്റ് പൂരി !!
മിക്സിയുടെ ജാറിലേക്ക് ബാക്കി തേങ്ങയും , വെളുത്തുള്ളിയും ,ഒന്നര ടീസ്പൂൺ മുളകുപൊടി , ഉപ്പ് എന്നിവ ചേർത്ത് അടിച്ചെടുക്കുക. വെള്ളം ചേർക്കേണ്ട. അടുപ്പിൽ ഒരു ചീനച്ചട്ടി വെച്ച ലേശം എണ്ണ ഒഴിച്ച് കൊടുക്കുക . അതിലേക്ക് കടുകും ,വറ്റൽ മുളകും ചേർക്കുക. ശേഷം നേരത്തെ അരച്ച് വെച്ച തേങ്ങയും ,ആവികെട്ടിയ ഉണ്ടയും ഘട്ടം ഘട്ടമായി ചേർത്ത് കൊടുത്തു തീ ഓഫ് ചെയ്യുക .ശേഷം നല്ലപോലെ ഇളക്കി കൊടുക്കണം. നമ്മുടെ പലഹാരം തയ്യാർ.
https://www.youtube.com/watch?v=ZwTRIAcB0wg
കടപ്പാട്: ചിക്കൂസ് ഡൈൻ യൂട്യൂബ്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു