കുട്ടനാട്: ജനങ്ങൾക്ക് ഭരണത്തിൽ നേരിട്ട് പങ്കാളിത്തം ഉറപ്പാക്കുന്ന ഗ്രാമസഭകൾ പ്രഹസനമാകുന്നു. ഗ്രാമസഭകളിലെ തീരുമാനം നടപ്പാക്കാൻ പഞ്ചായത്തുകൾക്ക് ഫണ്ടില്ല. ആസൂത്രണത്തിന്റെ അഭാവത്തിൽ ഗ്രാമസഭയിൽ ക്വാറം തികക്കാൻ ജനപ്രതിനിധികൾ നെട്ടോട്ടത്തിലാണ്. ഗ്രാമീണ മേഖലയിലെ പൊതുവികസനവും വ്യക്തിഗത ആനുകൂല്യങ്ങളും ജനങ്ങളിൽ നേരിട്ടെത്തിക്കാൻ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടുന്ന ഗ്രാമസഭകളിലെ തുടർ നടപടിയാണ് ഇഴയുന്നത്.
Read also: ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കും ഇ-ലേർണിംഗ് ലാബിന്റെ ഉദ്ഘാടനവും നാളെ
നിരവധി പദ്ധതികളാണ് ഗ്രാമസഭകൾ വഴി ആസൂത്രണം ചെയ്യേണ്ടത്. പഞ്ചായത്തിലെ നികുതി പണം ഉപയോഗിച്ച് നടപ്പാക്കാൻ കഴിയാത്ത പദ്ധതികൾക്ക് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഫണ്ട് അനുവദിക്കുന്നുണ്ട്. സർക്കാർ ഫണ്ടിന്റെ അപര്യാപ്തത തുടങ്ങിയതോടെയാണ് പദ്ധതി നിർവഹണത്തിൽ പാളിച്ച തുടങ്ങിയത്. ഗുണഭോക്താക്കൾ ആവശ്യപ്പെടുന്ന പദ്ധതികളുടെ പ്രവർത്തനം ഇഴഞ്ഞതോടെ ഗ്രാമസഭയിലെ പങ്കാളിത്തവും കുറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക