അവൽ ഉപയോഗിച്ച് സമൂസ ഉണ്ടാക്കിയിട്ടുണ്ടോ. കുട്ടികൾക്ക് വളരെ ഇഷ്ടമാകുന്നതും ഹെൽത്തിയുമായ ഒരു വിഭവമാണ് ‘അവൽ സമൂസ’. ഇനി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം
അവല്‍ -ഒരു കപ്പ്
ശര്‍ക്കര- കാല്‍ കപ്പ്
തേങ്ങ -കാല്‍ കപ്പ്
അണ്ടിപരിപ്പ്- ആറ് എണ്ണം
ഗോതമ്പുമാവ്/ മെെദ- ഒരു കപ്പ്
നെയ്യ്-കാൽ ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം അവലും തേങ്ങ ചിരകിയതും അണ്ടിപരിപ്പും കൂടി മിക്സിയിലിട്ട് പൊടിച്ചെടുക്കുക. ശേഷം ഒരു ചെറിയൊരു പാത്രത്തിലേക്ക് ഈ കൂട്ട് മാറ്റിയതിന് ശേഷം അതിലേക്ക് ശര്‍ക്കര ചീകിയതും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.
ഗോതമ്പുമാവ്, നെയ്യ്, ഉപ്പ് എന്നിവ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ചപ്പാത്തിക്ക് മാവുകുഴയ്ക്കുന്ന പരുവത്തില്‍ കുഴയ്ക്കുക. ശേഷം ഇടത്തരം ഉരുളകളാക്കി പരത്തി എടുക്കുക. അതിലേക്ക് തയാറാക്കി വച്ചിട്ടുള്ള അവല്‍ കൂട്ടില്‍ നിന്നും രണ്ടോ മൂന്നോ സ്പൂണ്‍ കൂട്ട് വച്ചശേഷം മടക്കി അരിക് കൂട്ടിച്ചേര്‍ത്ത് എണ്ണയില്‍ വറുത്ത് കോരുക. രുചികരമായ അവൽ സമൂസ തയ്യാറായി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ