ജനുവരി 15 മുതലുള്ള ആഴ്ച്ചയില്‍ കൂടിയും കുറഞ്ഞും ചാഞ്ചാട്ടത്തിലായിരുന്നു സ്വര്‍ണ വില. എന്നാല്‍ ചലനങ്ങളൊന്നുമില്ലാതെയാണ് പുതിയ ആഴ്ച്ചയുടെ തുടക്കത്തില്‍ സ്വര്‍ണം. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5780 രൂപയായും പവന് 46240 രൂപയായും തുടരുന്നു. ശനിയാഴ്ച്ച ഗ്രാമിന് 10 രൂപയം പവന് 80 രൂപയും വര്‍ധിച്ചാണ് ഈ നിലയിലേക്ക് എത്തിയത്.
വെള്ളിവിലയിലും ഇന്ന് മാറ്റമില്ല ഗ്രാമിന് 77 രൂപയായി തന്നെ തുടരുന്നു. 24 കാരറ്റ് സ്വര്‍ണ വിലയും മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 6,305 രൂപയാണ്. പവന് 50,440 രൂപയും.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വില ഇടിവിലാണ് ട്രോയ് ഔണ്‍സിന് 2023 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 78.52 ഡോളറിലാണ്. ഡോളറിനെതിരെ 83.12 ലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ