ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ദിവസങ്ങള്‍ മാത്രമാണ് ചിത്രത്തിന്റെ റിലീസിന് ബാക്കിയുള്ളത്.
അതിനിടെ ആരാധകരെ ആവേശത്തിലാക്കുന്ന ഒരു വാര്‍ത്ത എത്തിയിരിക്കുകയാണ്. വാലിബന്റെ ഹിന്ദി പതിപ്പില്‍ മോഹന്‍ലാലിനു വേണ്ടി ശബ്ദം നല്‍കിയത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്.

മോഹന്‍ലാല്‍ തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹൻലാൽ ഇക്കാര്യം അറിയിച്ചത്. സിനിമ കണ്ട് ഇഷ്ടപ്പെട്ടതിനു ശേഷമാണ് ഡബ്ബ് ചെയ്യാമെന്ന് അനുരാഗ് കശ്യപ് സമ്മതിച്ചത് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഇങ്ങനെയൊരു ചിത്രം ഇതുവരെ കണ്ടിട്ടില്ലെന്നും അനുരാഗ് പറഞ്ഞുവെന്ന് മോഹൻലാൽ പറയുന്നു.
എന്റെ കഥാപാത്രത്തിന് വോയ്‌സ് കൊടുത്തിരിക്കുന്നത് അനുരാഗാണ്. അത് കൊടുക്കണോ എന്ന് തീരുമാനിക്കാനായി അദ്ദേഹം ഈ സിനിമ കണ്ടുവെന്നും,വളരെ സന്തോഷത്തോടെ ഞാന്‍ ഈ സിനിമ ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞതെന്നും മോഹൻലാൽ പറയുന്നു. ഈ സിനിമയുടെ ഒരു ഭാഗമാവാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമെന്നാണ് പറഞ്ഞത്.

ജനുവരി 25നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.
മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ക്കൊപ്പം ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങളും മലൈക്കോട്ടൈ വാലിബനില്‍ അഭിനയിക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















