പുരുഷ അണ്ടർ 19 ലോകകപ്പിന്റെ പതിനഞ്ചാം പതിപ്പിന് കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിൽ തുടക്കമായിരുന്നു. അഞ്ച് വേദികളിലായിട്ടാണ് 16 ടീമുകൾ മത്സരിക്കുന്ന ഈ വർഷത്തെ അണ്ടർ 19 ലോകകപ്പ് നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഉദയ് സഹറാന്റെ നേതൃത്വത്തിൽ കിരീടം നിലനിർത്തുക എന്ന ലക്ഷ്യവുമായാണ് ടൂർണമെന്റിന് ഇറങ്ങിയിരിക്കുന്നത്. ആദ്യ കളി ജയിച്ച് ടീം തുടക്കം ഗംഭീരമാക്കിയിട്ടുമുണ്ട്.
ലോക ക്രിക്കറ്റിനെ ഭാവിയിൽ ഭരിക്കാൻ പോകുന്ന താരങ്ങൾ അണ്ടർ 19 ലോകകപ്പിൽ ഉദയം ചെയ്യുമെന്ന കാര്യം ഉറപ്പാണ്. യുവരാജ് സിങ്, വിരാട് കോഹ്ലി എന്നിവർ അണ്ടർ 19 ലോകകപ്പിലൂടെ സൂപ്പർ താരങ്ങളായി മാറിയവരാണ്. അണ്ടർ 19 ലോകകപ്പിലും പിന്നീട് ഏകദിന ലോകകപ്പിലും കിരീടം ചൂടി അപൂർവ ഡബിൾ സ്വന്തമാക്കാനും ഇവർക്ക് കഴിഞ്ഞു. ഇത്തരത്തിൽ കൗമാര ലോകകപ്പും പിന്നീട് ഏകദിന ലോകകപ്പും ജയിച്ച കളിക്കാരെ നോക്കാം.
Read also: ഋഷഭ് പന്ത് അടുത്ത ഐപിഎല്ലിൽ കളിക്കുമോ?
യുവരാജ് സിങ്: 2000 ൽ മൊഹമ്മദ് കൈഫിന് കീഴിൽ അണ്ടർ 19 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യൻ ടീമിലെ പ്രധാനിയായിരുന്നു യുവരാജ്. അന്ന് ടൂർണമെന്റിലെ മികച്ച താരമായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2011 ൽ എം എസ് ധോണിയുടെ കീഴിൽ ഇന്ത്യ ഏകദിന ലോകകപ്പിൽ കിരീടം ചൂടുമ്പോളും യുവി ടീമിലുണ്ടായിരുന്നു. ആ ലോകകപ്പിലും പ്ലേയർ ഓഫ് ദി ടൂർണമെന്റ് അദ്ദേഹമായിരുന്നു.
വിരാട് കോഹ്ലി: 2008 ൽ ഇന്ത്യ അണ്ടർ 19 ലോകകപ്പിൽ കിരീടം ചൂടുമ്പോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു വിരാട് കോഹ്ലി. മൂന്ന് വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഏകദിന ലോകകപ്പ് സ്വന്തമാക്കുമ്പോളും കോഹ്ലി ടീമിലുണ്ടായിരുന്നു.
ജോർജ് ബെയ്ലി: 2002 ൽ ഓസ്ട്രേലിയക്കൊപ്പം അണ്ടർ 19 ലോകകപ്പ് ജയിച്ച ബെയ്ലി, 2015 ൽ മൈക്കൽ ക്ലാർക്കിന് കീഴിൽ ഏകദിന ലോകകപ്പ് നേടിയ ഓസീസ് സംഘത്തിനൊപ്പവും ഉണ്ടായിരുന്നു. 2015 ഏകദിന ലോകകപ്പിൽ ടീമിന്റെ ഉപനായകനുമായിരുന്നു അദ്ദേഹം.
സേവിയർ ദോഹർത്തി: 2002 ൽ ഓസ്ട്രേലിയ കിരീടം ചൂടിയ അണ്ടർ 19 ലോകകപ്പിലെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനായിരുന്നു ദോഹർത്തി. ഓസീസിന്റെ കൗമാര ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, 2015 ൽ ഓസ്ട്രേലിയൻ ടീമിനൊപ്പം ഏകദിന ലോകകപ്പും സ്വന്തമാക്കി.
Read also: കൊറിയയെ പൂട്ടി ജോർഡൻ സെനഗാൾ പ്രീക്വാർട്ടറിൽ
മിച്ചൽ മാർഷ്: 2010 ൽ നടന്ന അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയ യെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു മിച്ചൽ മാർഷ്. തുടർന്ന് രണ്ട് ഏകദിന ലോകകപ്പ് കിരീടങ്ങളും അദ്ദേഹം ഓസീസ് ടീമിനൊപ്പം നേടി. 2015 ലും 2023 ലും. ജോഷ് ഹേസൽവുഡ്: മിച്ചൽ മാർഷിനെപ്പോലെതന്നെ 2010 ലെ കൗമാര ലോകകപ്പിൽ മുത്തമിട്ട ഈ ഓസീസ് പേസർ, 2015, 2023 ഏകദിന ലോകകപ്പും നേടി.
ആദം സാമ്പ: 2010 ലെ അണ്ടർ 19 ലോകകപ്പ് കിരീടം ചൂടിയ ഓസീസ് ടീമിലുണ്ടായിരുന്നു ആദം സാമ്പ. കഴിഞ്ഞ വർഷം ഓസ്ട്രേലിയ ഏകദിന ലോകകപ്പിൽ മുത്തമിടുമ്പോൾ അവരുടെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനുമായിരുന്നു അദ്ദേഹം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു