ഭൂമി കുംഭകോണക്കേസിൽ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ റാഞ്ചിയിലെ വസതിയിലെത്തി. ജനുവരി 16മുതൽ 20 വരെയുള്ള ഏതെങ്കിലും ദിവസങ്ങളിൽ മൊഴി രേഖപ്പെടുത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹേമന്ത് സോറന് നേരത്തേ ഇ.ഡി കത്തയച്ചിരുന്നു.
അതുപ്രകാരം ജനുവരി 20ന് തന്റെ വസതിയിൽ വെച്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകാമെന്ന് സോറൻ സമ്മതിക്കുകയായിരുന്നു. ഇ.ഡി ഉദ്യോഗസ്ഥരുടെ വരവോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ വസതിക്കു പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 1000ത്തിലേറെ സുരക്ഷ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.
മുമ്പ് ഏഴു തവണ നോട്ടീസ് അയച്ചിരുന്നെങ്കിലും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എക്‌സിക്യൂട്ടീവ് പ്രസിഡന്റുകൂടിയായ ഹേമന്ത് സോറന്‍ ഇ.ഡിക്കു മുമ്പില്‍ ഹാജരായിരുന്നില്ല. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രന്റെ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബി.ജെ.പിയുടെ നീക്കമാണിതെന്നായിരുന്നു ഹേമന്ത് സോറന്റെ ആരോപണം.
ഇ.ഡിയുടെ ചോദ്യം ചെയ്യലിനോടനുബന്ധിച്ച് വിവിധ ഗോത്രവർഗ സംഘടനകൾ ഹേമന്ത് സോറന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ മാർച്ച് നടത്തുന്നുണ്ട്. ഝാര്‍ഖണ്ഡിലെ ഭൂമികുംഭകോണക്കേസുമായി ബന്ധപ്പെട്ട് ഐ.എ.എസ്. ഓഫിസറടക്കം 14 പേര്‍ അറസ്റ്റിലായിരുന്നു. കഴിഞ്ഞവര്‍ഷം നവംബറില്‍ അനധികൃത ഖനികളുമായി ബന്ധപ്പെട്ട കേസിലും ഇ.ഡി സോറനെ ചോദ്യം ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു