അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ സമയത്ത് എല്ലാവരും രാമനാമം ജപിക്കണമെന്നും അഞ്ചു തിരിയുള്ള വിളക്ക് കത്തിക്കണമെന്നുമുള്ള ഗായിക കെഎസ് ചിത്രയുടെ പ്രസ്താവനയ്ക്കെതിരെ ഗായകൻ സൂരജ് സന്തോഷ് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ സൂരജ് സന്തോഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിൽ നിരവധി പ്രഹരണങ്ങളും നടന്നു. ഇതിനുപിന്നാലെ സിനിമാ പിന്നണി ഗായകരുടെ സംഘടനയായ സിങ്ങർസ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ് (സമ) ൽ നിന്നും സൂരജിനെ പുറത്താക്കിയെന്ന തരത്തിലുള്ള ചില പോസ്റ്റുകളും വൈറലാണ്.
“സ്വയം രാജിവച്ചതെന്ന് പറഞ്ഞു നടക്കുന്നു..
സൂരജ് സന്തോഷിനെ ഗായക സംഘടനയിൽ നിന്നും പുറത്താക്കി.” എന്ന തലകെട്ടോടെയാണ് ഫേസ്ബുക്കിൽ പ്രചരിക്കുന്നത്.
എന്താണ് വർത്തക്കുപിന്നിലെ യാഥാർഥ്യം ?
‘സൂരജ് ഗായക സംഘടനയിൽ നിന്നും രാജി വച്ചു’ എന്ന ഭാഗം എഡിറ്റ് ചെയ്ത് ‘സൂരജ് സന്തോഷിനെ ഗായക സംഘടന പുറത്താക്കി’ എന്ന ഭാഗം കൂട്ടിച്ചേർത്താണ് വാർത്താ കാർഡ് പ്രചരിപ്പിക്കുന്നത്.
സൂരജ് സന്തോഷിനെ പുറത്താക്കി എന്നതരത്തിൽ ഔദ്യോഗികമായ ഒരു വാർത്തയും എവിടെയും വന്നിട്ടില്ല. മാത്രവുമല്ല ഗായക സംഘടന തന്നെ പുറത്താക്കിയെന്ന വാർത്ത തെറ്റാണെന്ന് സൂരജ് സന്തോഷ് തന്നെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സംഘടനയുടെ നയങ്ങളിൽ പ്രതിഷേധിച്ചാണ് രാജി വച്ചത്, കെഎസ് ചിത്രയ്ക്ക് പിന്തുണ അറിയിക്കണമെന്ന ചർച്ച വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്നപ്പോൾ തന്നെ എല്ലാവർക്കും തുല്യ നീതി ഉണ്ടാകണമെന്നും പിന്തുണ ഉണ്ടാകണമെന്നുമുള്ള അഭിപ്രായം താൻ ഉന്നയിച്ചിരുന്നുവെന്നും, എന്നാൽ സംഘടന ചാരിറ്റബിൾ അസോസിയേഷൻ എന്ന രീതിയിൽ കൂടിയാണ് പ്രവർത്തിക്കുന്നത് എന്നും ഇത്തരം രാഷ്ട്രീയ നിലപാടുകൾ എടുക്കേണ്ടതില്ല എന്നുമായിരുന്നു ഭാരവാഹികൾ പറഞ്ഞത്. ഇത്തരമൊരു സാഹചര്യത്തിലാണ് രാജി സമർപ്പിച്ചത്. കൂടാതെ ഗായകരുടെ പിന്തുണ തനിക്കുണ്ടായിരുന്നില്ല എന്ന പ്രചാരണവും തെറ്റാണ്, പല ഗായകരും വ്യക്തിപരമായി പിന്തുണ അറിയിച്ചിരുന്നു. സംഘടന എന്ന നിലയിൽ എടുക്കേണ്ട നടപടികളിൽ സിങ്ങർസ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ് എന്ന സംഘടന പരാജയപ്പെട്ടു. ഔദ്യോഗികമായി ഇ-മെയിൽ വഴി ബന്ധപ്പെടുന്ന രീതി സംഘടനയിൽ ഉള്ളതായി കണ്ടിട്ടില്ലാത്തതിനാൽ രാജി ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ സമർപ്പിച്ച് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആവുകയായിരുന്നു” എന്നും സൂരജ് സന്തോഷ് വ്യക്തമാക്കി.
കെഎസ് ചിത്രയ്ക്കെതിരായി വിമർശനം ഉന്നയിച്ചതിന് പിന്നാലെ സൂരജ് സന്തോഷിന് വലിയ രീതിയുള്ള സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. എന്നാൽ താൻ വിമർശിച്ചത് ചിത്രയുടെ സംഗീതത്തെ അല്ലെന്നും നിലപാടിനെയാണെന്നും സൂരജ് സന്തോഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഇതോടെ സൂരജ് സന്തോഷിനെ സിനിമാ പിന്നണി ഗായകരുടെ സംഘടനയിൽ നിന്നും പുറത്താക്കി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മനസ്സിലാക്കാവുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം