ഏഷ്യൻ കപ്പിലെ രണ്ടാം തോൽവി

ദോ​ഹ: ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ളി​ലെ ര​ണ്ടാം അ​ങ്ക​ത്തി​ൽ ഉ​സ്ബ​കി​സ്താ​നെ​തി​രെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് ഇ​ന്ത്യ തോ​റ്റ​തി​നു പി​ന്നാ​ലെ അ​ഹ​മ്മ​ദ് ബി​ൻ അ​ലി സ്റ്റേ​ഡി​യ​ത്തി​ലെ മി​ക്സ​ഡ് സോ​ണി​ൽ ക​ളി​ക്കാ​രു​ടെ വ​ര​വും കാ​ത്തി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​യി​ലെ​യും ഉ​സ്ബ​കി​സ്താ​നി​​ലെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘം. ആ​ദ്യ​മെ​ത്തി​യ​ത് ഉ​സ്ബ​ക് താ​ര​ങ്ങ​ൾ. ത​ങ്ങ​ളു​ടെ നാ​ട്ടി​ൽ​നി​ന്നു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ച്ചും വി​ജ​യ​ത്തി​ലെ സ​ന്തോ​ഷം പ​ങ്കു​വെ​ച്ചും അ​വ​ർ ന​ട​ന്നു​നീ​ങ്ങി.

പിന്നെയാണ് ഇന്ത്യൻ ടീം അംഗങ്ങളുടെ വരവ്. തോൽവിയുടെ നിരാശ പ്രകടമായ ശരീരഭാഷ. ആരും മാധ്യമപ്രവർത്തകർക്ക് മുഖം നൽകുന്നില്ല. സുനിൽ ഛേത്രിയും സന്ദേശ് ജിങ്കാനും ഗുർപ്രീതും ഒഴിഞ്ഞുമാറി നടന്നുനീങ്ങി. രണ്ടാം പകുതിയിലിറങ്ങി ഗോളെന്നു തോന്നിപ്പിച്ച മികച്ച നീക്കങ്ങളുമായി പ്രതീക്ഷ നൽകിയ കെ.പി. രാഹുലിനെ പേരെടുത്തു വിളിച്ചുവെങ്കിലും ഇന്ന് ഒന്നും പറയാനില്ലെന്ന് പറഞ്ഞ് നടന്നു.

Read also:മെസ്സിക്കൊപ്പം സുവാറസും, മയാമിക്ക് സമനിലത്തുടക്കം

ആദ്യ മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ മികച്ച പ്രതിരോധം പുറത്തെടുത്ത് തോൽവിഭാരം കുറച്ച ഇന്ത്യൻ ടീം രണ്ടാം അങ്കത്തിൽ കൂടുതൽ മെച്ചപ്പെട്ട ഫലം പ്രതീക്ഷിച്ചിരുന്നുവെന്ന് മത്സരശേഷമുള്ള അവരുടെ ശരീരഭാഷ തന്നെ പറയുന്നു. ഒരു സമനില, അല്ലെങ്കിൽ തോൽവിഭാരം കുറക്കാൻ ഒരു മറുപടി ഗോൾ. ഗാലറിയിൽ ആരവമായെത്തിയ 38,000ത്തോളം ആരാധകർ പ്രതീക്ഷിച്ചതൊന്നും നൽകാൻ കഴിയാത്തതിന്റെ നിരാശയുമായാണ് രണ്ടാം അങ്കം കഴിഞ്ഞ് കോച്ച് ഇഗോർ സ്റ്റിമാകും കുട്ടികളും കളംവിട്ടത്.

ക​രു​ത്ത​രാ​യ ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ മി​ക​ച്ച പ്ര​തി​രോ​ധം ന​ട​ത്തി​യ ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് ടീം ​ര​ണ്ടാം അ​ങ്ക​ത്തി​നി​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശീ​ല​ന​ത്തി​ലും മ​റ്റും ടീം ​അം​ഗ​ങ്ങ​ൾ മി​ക​ച്ച പ്ര​ക​ട​ന​വും ഒ​ത്തി​ണ​ക്ക​വും ആ​ത്മ​വി​ശ്വാ​സ​വും പ്ര​ക​ടി​പ്പി​ച്ച​താ​യി കോ​ച്ച് സ്റ്റി​മാ​ക് ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. അ​തേ ആ​ത്മ​വി​ശ്വാ​സ​വു​മാ​യി ഉ​സ്ബ​കി​സ്താ​നെ​തി​രെ ബൂ​ട്ടു​കെ​ട്ടി​യെ​ങ്കി​ലും ആ​ദ്യ മി​നി​റ്റി​ൽ വ​ഴ​ങ്ങി​യ ഗോ​ൾ ടീ​മി​ന്റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ചു.

എതിരാളികൾ, ചെറിയ അവസരങ്ങൾപോലും ഫലപ്രദമായി ഉപയോഗപ്പെടുത്തിയപ്പോൾ, പന്തു കൈവശംവെക്കാനും, മുൻമത്സരത്തേക്കാൾ കൂടുതൽ പാസുകളും സെറ്റ്പീസുകളും സൃഷ്ടിക്കാനും കഴിഞ്ഞിട്ടും ഇന്ത്യക്ക് ഒരു തവണപോലും ലക്ഷ്യം നേടാൻ കഴിഞ്ഞില്ല. മാത്രമല്ല, പ്രതിരോധത്തിൽ വിള്ളലുകൾ വീഴ്ത്തി കുതിച്ചുകയറുന്ന എതിരാളിയെ തടയാനും സന്ദേശ് ജിങ്കാനും രാഹുൽ ഭെകെയും പരാജയപ്പെട്ടു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു