അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രതിഷ്ഠാ ദിനമായ 22നു ബാങ്കുകള്‍ക്ക് ഉച്ച വരെയാണ് അവധി. കേന്ദ്ര ധനമന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്. പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് ഓഫീസുകള്‍ എന്നിവയ്ക്കും അവധി ബാധകം.
22നു ഉച്ചയ്ക്ക് 2.30 വരെയാണ് അവധി. 12.15 മുതല്‍ 12.45 വരെയുള്ള സമയത്തിനിടെയാണ് പ്രാണ പ്രതിഷ്ഠ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത്, അസം, ഛത്തീസ്ഗഢ് അടക്കമുള്ള സംസ്ഥാനങ്ങളാണ് അവധി പ്രഖ്യാപിച്ചത്.
നേരത്തെ തിങ്കളാഴ്ച ഉച്ച വരെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.
അതേസമയം അയോധ്യ പ്രാണപ്രതിഷ്ഠാദിനത്തില്‍ അവധി പ്രഖ്യാപിച്ചതിനെതിരെ സിപിഐഎം രംഗത്ത്.
അവധി പ്രഖ്യാപിച്ചത് അധികാര ദുര്‍വിനിയോഗമാണെന്നും മത ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടയോ എന്നത് ജീവനക്കാരുടെ വ്യക്തിപരമായ താല്‍പര്യമാണൈന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ പറഞ്ഞു.