ലോക്‌സഭയിൽനിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എം.പി മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു. മെഹൂവയെ ഒഴിപ്പിക്കാൻ ലോക്സഭാ അധികൃതർ നേരിട്ട് വന്നു എന്ന വിവരമാണ് ആദ്യം പുറത്ത് വന്നത്.
എന്നാൽ ഒരു തരത്തിലുള്ള ഒഴിപ്പിക്കൽ നടപടികളും നടന്നിട്ടില്ലെന്നും, മഹുവ മൊയ്‌ത്രയുടെ കൈവശമുണ്ടായിരുന്ന ഹൗസ് നമ്പർ 9B ടെലിഗ്രാഫ് ലെയ്‌ൻ നേരത്തെ തന്നെ പൂർണ്ണമായും ഒഴിഞ്ഞു ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിന് സമർപ്പിച്ചതാണെന്നും മഹുവയുടെ അഭിഭാഷകർ പറഞ്ഞു. അധികൃതർ എത്തുന്നതിന് മുമ്പാണ് വസതി ഒഴിഞ്ഞതെന്നും ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും അഭിഭാഷകർ വ്യക്തമാക്കി.
മെഹൂവയേ അയോഗ്യയാക്കിയതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ തന്റെ ഔദ്യോഗിക വസതി തിരിച്ച്‌നൽകുന്നതിന് സമയം നീട്ടി നൽകണമെന്നായിരുന്നു മഹുവയുടെ ആവശ്യം. എന്നാൽ സുപ്രീംകോടതിയിൽ നടക്കുന്ന കേസിന് ഔദ്യോഗിക വസതി തിരികെ നൽകുന്നതുമായി ബന്ധമില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. നിലവിൽ ഔദ്യോഗിക വസതി കൈവശം വയ്ക്കാൻ മഹുയയ്ക്ക് അവകാശമില്ലെന്നാണ് കോടതിയുടെ പക്ഷം. ഔദ്യോഗിക വസതി ലോക്സഭാ അംഗത്വത്തിലൂടെ ലഭിച്ചതാണെന്നും അത് റദ്ദാകുന്നതോടെ ഔദ്യോഗിക വസതിയും ഒഴിയേണ്ടിവരുമെന്നാണ് ഡൽഹി ഹൈക്കോടതി പറഞ്ഞത്.
ലോക്സഭയിൽ അദാനിക്കെതിരെ ചോദ്യങ്ങൾ ചോദിക്കുന്നതിനു വ്യവസായിയായ ദർശൻ ഹീരനന്ദാനിയിൽ നിന്നും പാരിതോഷികങ്ങളും പണവും കൈപ്പറ്റിയെന്നും, ലോക്സഭാ പോർട്ടലിലെ തന്റെ ലോഗ് ഇൻ ഐഡിയും പാസ്‌വേർഡും വ്യവസായിക്ക് കൈമാറി എന്നുമായിരുന്നു മഹുവയ്ക്കെതിരെയുയർന്ന ആരോപണം. ബിജെപി എംപി നിഷികാന്ത് ദുബെയാണ് വിഷയം ലോക്സഭയിൽ ഉന്നയിക്കുന്നത്. തുടർന്ന് എത്തിക്സ് കമ്മിറ്റി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മഹുവ മൊയ്ത്രയ്ക്ക് എംപി സ്ഥാനം നഷ്ടപ്പെടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം