2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഇന്ത്യന്‍-അമേരിക്കന്‍ വംശജൻ വിവേക് രാമസ്വാമി പിന്മാറിയിരിക്കുകയാണ്. ഉള്‍പ്പാര്‍ട്ടി വോട്ടെടുപ്പായ അയോവ കോക്കസിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് പിൻമാറ്റം.
അയോവയിൽ നേരിട്ട കനത്ത പരാജയത്തിനു പിന്നാലെയാണ് 38കാരനായ വിവേക് മത്സര രംഗത്തുനിന്ന് പിന്മാറാൻ തീരുമാനിച്ചത്. അയോവ കോക്കസില്‍ മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് വിജയിച്ചത്. ഇതോടെ ഡോണൾഡ് ട്രംപിന് പിന്തുണ നല്‍കുമെന്നും വിവേക് പറഞ്ഞു. കൂടാതെ ട്രംപ് കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടാലും അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും വിവേക് പറഞ്ഞു. നവംബര്‍ അഞ്ചിനാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസ് രണ്ടാം സ്ഥാനത്തും സൗത്ത് കരോലിന ഗവർണർ നിക്കി ഹേലി മൂന്നാം സ്ഥാനത്തുമാണ്. ട്രംപിന് 55,000 വോട്ടുകളും, ഡിസാന്റിസിന് 23,000 വോട്ടുകളും, ഹേലിക്ക് 20,000 വോട്ടുകളുമാണ് ലഭിച്ചത്. വിവേക് രാമസ്വാമിക്ക് 8,000 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്.
യുവസംരംഭകനും സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായാ വിവേക് രാമസ്വാമി 2023 ഫെബ്രുവരിയിലാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിലേക്ക് എത്തുന്നത്. കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യൻ മാതാപിതാക്കളുടെ മകനായി ജനിച്ചയാളാണ് വിവേക്. പാലക്കാട് വടക്കഞ്ചേരി ബാലവിഹാറില്‍ സി.ആര്‍. ഗണപതി അയ്യരുടെ മകന്‍ വി.ജി. രാമസ്വാമിയാണു വിവേകിന്റെ അച്ഛന്‍. അമ്മ ഗീത രാമസ്വാമി തൃപ്പൂണിത്തുറക്കാരിയാണ്. യു.പി.സ്വദേശിനി ഭാര്യ ഡോ. അപൂര്‍വ തിവാരിയെയാണ് വിവേക് വിവാഹംകഴിച്ചിരിക്കുന്നത്.
അമേരിക്കയിലെ ഒഹായോയിൽ 1985 ഓഗസ്റ്റ് 9 ന് ജനിച്ച വിവേക് രാമസ്വാമി ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോയിവന്റ് സയന്‍സിന്റെ സ്ഥാപകനും സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്റിന്റെ സഹസ്ഥാപകനുമാണ്. മരുന്ന് വികസനത്തില്‍ സാങ്കേതികവിദ്യ പ്രയോഗിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയായിരുന്നു റോവന്റ് സയന്‍സസ്. വിവിധ മരുന്നുകള്‍ വിവേകിന്റെ കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഇതില്‍ അഞ്ചെണ്ണത്തിന് യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. 2021 വരെയാണ് റോയിവന്റ് സയന്‍സിന്റെ സിഇഒ ആയി വിവേക് രാമസ്വാമി പ്രവര്‍ത്തിച്ചത്. 2021-ന്റെ തുടക്കത്തില്‍ സ്ഥാനം ഒഴിഞ്ഞ ശേഷമാണ് അദ്ദേഹം ‘വോക് ഇന്‍കോര്‍പ്പറേറ്റ്’ എന്ന പുസ്തകം എഴുതുന്നത്. ‘നേഷന്‍ ഓഫ് വിക്ടിംസ്’ എന്ന പുസ്തകവും വിവേക് എഴുതിയിട്ടുണ്ട്.
നാൽപ്പത് വയസിന് താഴെ പ്രായമുള്ള അമേരിക്കയിലെ ധനികനായ യുവസംരംഭകരിൽ ഒരാൾ കൂടിയാണ് വിവേക് രാമസ്വാമി..മക്കളെ പരിചരിക്കുന്നതിന് ആയയെ അന്വേഷിച്ചു വിവേക് നൽകിയ പരസ്യം വലിയ ചർച്ചയും അമ്പരപ്പുമുണ്ടാക്കിയിരുന്നു. അമ്ബരപ്പിന് കാരണമായത് ആയക്കു നല്കാൻ തയാറായ ശമ്പളം തന്നെയാണ്; ഏകദേശം 83 ലക്ഷം രൂപ. ‘ഉന്നത കുടുംബത്തില്‍ ജോലിചെയ്യുന്നതിനുള്ള അപൂര്‍വ അവസരം’ എന്ന തലക്കെട്ടോടെയാണ് പരസ്യം നൽകിയത്.
റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളവരില്‍ ഇലോണ്‍ മസ്‌കിന്റെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികൂടിയായിരുന്നു വിവേക് രാമസ്വാമി.
തെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചാല്‍ മസ്‌കിനെ ഉപദേശകാനാക്കുമെന്നുപോലും ഒരുഘട്ടത്തില്‍ വിവേക് പറഞ്ഞിരുന്നു. വൈദേശിക ഭീഷണികളെ നേരിടുന്നതിന് ഇസ്രയേലിന്റേതിനു സമാനമായ രീതിയിൽ യുഎസിനും സ്വന്തമായി അയേൺ ഡോം മിസൈൽ പ്രതിരോധ സംവിധാനം ആവശ്യമാണെന്ന് പ്രഖ്യാപിച്ച വ്യക്തികൂടിയാണ് വിവേക്. കൂടാതെ തൻ അമേരിക്കൻ പ്രസിഡന്റ ആയാൽ എച്ച്-1ബി വീസ പ്രോഗ്രാം അവസാനിപ്പിക്കുമെന്നും വിവേക് പറഞ്ഞിരുന്നു. സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന നോൺ-ഇമിഗ്രന്റ് വീസയാണ് എച്ച്-1ബി വീസ. എന്നാൽ നിരവധി തവണ ഈ വീസ പ്രോഗ്രാം ഉപയോഗിച്ചിട്ടുള്ള ആളാണ് വിവേകേന്നും പറയുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം