രാത്രിയില്‍ ചപ്പാത്തിയും ഓട്‌സും കഴിച്ച് മടുത്തോ? ഡിന്നറിന് ഒരു കിടിലന്‍ വെറൈറ്റി ഐറ്റം ആയാലോ ? ഇന്ന് രാത്രിയില്‍ കൊതിയൂറും പാല്‍ക്കപ്പ തന്നെ നമുക്ക് ഉണ്ടാക്കാം. നല്ല കിടിലന്‍ രുചിയില്‍ പാല്‍ക്കപ്പ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
- കപ്പ – 500 ഗ്രാം
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – വേവിയ്ക്കാന്‍ ആവശ്യമായത്
- തേങ്ങാപ്പാല്‍ – ഒന്നാം പാല്‍ 1 കപ്പ്
-
രണ്ടാം പാല്‍ – 2 കപ്പ്
-
ചുവന്നുള്ളി – 10 അല്ലെങ്കില്‍ 12 എണ്ണം
-
പച്ചമുളക് / കാന്താരി മുളക് – 6 അല്ലെങ്കില്‍ 10 എണ്ണം
-
വെളിച്ചെണ്ണ- 3 ടേബിള്‍ സ്പൂണ്‍
-
വറ്റല്‍മുളക് – 3 അല്ലെങ്കില്‍ 4 എണ്ണം
-
കറിവേപ്പില – രണ്ട് തണ്ട്
തയ്യാറാക്കുന്ന വിധം
കപ്പ കൊത്തിയരിഞ്ഞ് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക.ഇതിലേക്ക് പച്ചമുളകും ചുവന്നുള്ളിയും ചതച്ചത് ചേര്‍ത്ത് ഉടച്ചെടുക്കുക.ശേഷം ആദ്യം രണ്ടാം പാല്‍ ചേര്‍ത്ത് 5 മിനിറ്റ് തിളപ്പിക്കുക. ചുവന്നുള്ളി, വറ്റല്‍മുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയില്‍ വഴറ്റി ഇതിന് മുകളിലേയ്ക്കിട്ട് ഒന്നാം പാലും ചേര്‍ത്തിളക്കുക.രുചികരമായ പാൽക്കപ്പ റെഡിയായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു