സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടുംഏറ്റ കുറച്ചിലുകൾ. രണ്ടുദിവസം ഇടിഞ്ഞു നിന്ന വില 46,000 ന് മുകളിലേക്ക് തിരികെ എത്തി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ച് ഗ്രാമിന് 5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 30 രൂപയും പവന് 280 രൂപയും കുറഞ്ഞ് യഥാക്രമം 5,740 രൂപയിലും 45,920 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഏകദേശം ഒരു മാസത്തിനു ശേഷം ഇന്നലെയാണ് സ്വർണം 46,000 രൂപയിൽ താഴേയ്ക്ക് ഇടിഞ്ഞത്.
വില കുറയുന്നത് താൽക്കാലികമാണെന്നും ഈ വർഷം സ്വർണം റെക്കോർഡുകൾ ഭേദിക്കും എന്നുമാണ് വിദ്ഗധർ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ