സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ നിറഞ്ഞുനിന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങിൽ സുരക്ഷാ മുന്നൊരുക്കങ്ങളും മറ്റും ഏറെ ചര്‍ച്ചകള്‍ക്കും വഴിവച്ചു.
മോദിയെ കൂടാതെ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും മറ്റു നടന്മാരും അവരുടെ കുടുംബവും ചടങ്ങിന് എത്തുന്ന വിഡിയോയും ഇതൊടൊപ്പം സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. ഇതിനിടെയിൽ ഈ വിഡിയോയുടെ ചില ഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തി ചിലർ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്താനും മറന്നില്ല.
ചടങ്ങിന് എത്തിയവർക്കുള്ള സുരക്ഷാ പരിശോധന മോഹൻലാലിന് ബാധകമായില്ലെന്നും മമ്മൂട്ടിയെ മാത്രമാണു സുരക്ഷാ പരിശോധനയ്ക്കു വിധേയനാക്കിയതെന്നുമുള്ള അവകാശവാദവുമായിയാണ് വീഡിയോ പ്രചരിക്കുന്നത്. ‘മ്മൂട്ടിയുടെ പേര് മുഹമ്മദ് കുട്ടി എന്നായത് കൊണ്ട് മെറ്റൽ ഡിറ്റക്റ്റ്ർ കൊണ്ട് ചെക്ക് ചെയ്തു. മോഹൻലാൽ നായര്‍ ആയത് കൊണ്ട് ചെക്ക് ചെയ്തില്ല’ എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്.
എന്താണ് ഇതിനുപിന്നിൽ സത്യാവസ്ഥ?
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി ഗുരുവായൂരിൽ എത്തിയ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങൾ ക്ഷേത്ര പരിസരത്ത് സജ്ജീകരിച്ച സുരക്ഷാ കവാടം കടക്കുന്നതും മെറ്റൽ ഡിറ്റക്ടർ പരിശോധനയ്ക്ക് വിധേയരാകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സുരക്ഷാ വാതിൽ കടന്നെത്തിയ മമ്മൂട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥൻ പരിശോധിക്കുന്നുണ്ട്. തുടർന്ന് സുരക്ഷാ വാതിൽ കടന്നെത്തുന്ന മോഹൻലാലിനെയും ഉദ്യോഗസ്ഥൻ കടത്തിവിടുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. മതമാണ് ഇവിടെ പ്രശ്നം എന്ന തരത്തിലാണ് പ്രചാരണങ്ങൾ നടത്തുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വർത്തകളല്ലാതെ മറ്റെവിടെയും ഒരു റിപ്പോർട്ടുകളും വന്നിട്ടില്ല.
മാത്രവുമല്ല ഈ വീഡിയോ പകർത്തിയ വ്യക്തിതന്നെ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്- മ്മൂട്ടിയെ മാത്രമല്ല മെറ്റൽ ഡിറ്റക്ടർ പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയുടെ ഭാഗമായി പ്രധാനമായി സ്ഥാപിച്ചിരുന്ന മെറ്റൽ ഡിറ്റക്ടർ സുരക്ഷാ കവാടം പിന്നിട്ടാണ് അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിന് അകത്തേക്ക് പ്രവേശിക്കേണ്ടത്. സുരക്ഷാ കവാട പരിശോധനയിൽ അസ്വാഭാവികത ഇല്ലെങ്കിൽ എല്ലാവർക്കും അകത്തേക്ക് കടക്കാം. സുരക്ഷാ കവാടത്തിലെ പരിശോധന കൂടാതെ മെറ്റൽ ഡിറ്റക്ടറുമായി ദേഹ പരിശോധനയ്ക്ക് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള എല്ലാ താരങ്ങളെയും സുരക്ഷാ കവാടത്തിലൂടെയും അല്ലാതെയും ഉള്ള പരിശോധനകൾ പൂർത്തീകരിച്ച് തന്നെയാണ് അകത്തേക്ക് പ്രവേശിപ്പിച്ചതെന്ന് സ്ഥലത്തുണ്ടായിരുന്ന വിഡിയോ പകർത്തിയ വ്യക്തി സ്ഥിരീകരിച്ചതയാണ്പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സുരക്ഷാകവാടത്തിലെ പരിശോധന കഴിഞ്ഞെത്തിയ മമ്മൂട്ടി സ്വയം ദേഹപരിശോധനയ്ക്ക് നിൽക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ചില നടൻമാർ ഇത്തരത്തില്‍ സ്വയം പരിശോധനയ്ക്ക് വരികയും മറ്റുചിലര്‍ ഡോര്‍ ഫ്രെയിം കടന്ന് മുന്നോട്ട് പോവുകയും ചെയ്തിരുന്നു. മമ്മൂട്ടിക്ക് മുന്നിലായി കടന്നു പോയ നടൻ ജയറാമും ദേഹപരിശോധന പൂർത്തിയാക്കിയാണ് കടന്നുപോയത്. പ്രധാന പരിശോധനയായ സുരക്ഷാ ഗേറ്റിലൂടെ കടന്നു തന്നെയാണ് മോഹൻലാലും എത്തിയത്. മാത്രവുമല്ല സുരേഷ് ഗോപിയും കുടുംബവും ഇതേ പരിശോധന കഴിഞ്ഞ ശേഷമാണ് അകത്തേക്ക് കടന്നതെന്നും കാണാം.
ചടങ്ങിൽ പങ്കെടുത്ത ആരുംതന്നെ നേരിട്ട് ഇത്തരം പ്രശ്നങ്ങൾ ഉന്നയിച്ചിട്ടില്ലായെന്നും അതുകൊണ്ടു തന്നെ ഇതിൽ നിന്ന് മനസ്സിലാക്കാവുന്നത് പ്രചരിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്നാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം