സംവിധായകൻ ശങ്കറും ഉലകനായകൻ കമൽ ഹാസനും ആദ്യമായി ഒന്നിച്ച സൂപ്പർ ഡൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇന്ത്യൻ. 2001 ലായിരുന്നു ഇതിൻ്റെ റിലീസ്.
ഒറ്റയാൾ പോരാട്ടങ്ങളിലൂടെ കഥ പറയുന്ന ശങ്കർ,കൈക്കൂലിക്കെതിരെ പോരാടുന്ന സേനാപതിയെന്ന വയസ്സൻ കഥാപാത്രത്തെയായിരുന്നു കമലിലൂടെ അവതരിപ്പിച്ചത്. ഇന്ത്യൻ താത്താ എന്ന പേരിൽ ശ്രദ്ധേയമായ ഈ കഥാപാത്രം,കമൽഹാസൻ്റെ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി.
2017 സെപ്റ്റംബറിൽ,ഇന്ത്യൻ്റെ രണ്ടാം ഭാഗത്തിൻ്റെ ഔദ്യോഗിക അറിയിപ്പ് ഉണ്ടായി.2019 ജനുവരിയിൽ ചെന്നൈ, രാജ്മുന്ധിരി, ഭോപാൽ, ഗ്വാളിയോർ എന്നിവിടങ്ങളിലായി ഷൂട്ട് തുടങ്ങി. പക്ഷേ 2020 ഫെബ്രുവരിയിൽ സെറ്റിൽ വെച്ചുണ്ടായ ഒരു അപകടത്തിൽ,ക്രൂവിലുള്ള അംഗങ്ങളുടെ മരണത്തെ തുടർന്ന്,ഷൂട്ട് നിന്ന് പോയിരുന്നു.പിന്നീട് കോവിഡ് ലോക്ക്‌ഡൗൺ ഒക്കെ കഴിഞ്ഞ് 2022 ഓഗസ്റ്റിൽ വീണ്ടും ഷൂട്ട് തുടങ്ങിയ ഇന്ത്യൻ 2023 അവസാനത്തോടെ ഷൂട്ട് പാക്കപ് ചെയ്തിരുന്നു.
ചിത്രത്തിൻ്റെ ദൈർഘ്യം വിചാരിച്ചതിലും വളരെ കൂടുതൽ ഉള്ളത് കൊണ്ട്, എഡിറ്റ് ചെയ്ത് കുറയ്ക്കുവാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതായി വാർത്തകൾ വന്നിരുന്നു. ഇതിന് മൂന്നാം ഭാഗം ഉണ്ടാവുമെന്ന് അഭ്യൂഹങ്ങൾ കേട്ടിരുന്നെങ്കിലും ഔദ്യോഗികമായി ഒരു അറിയിപ്പ് ഇപ്പോഴാണ് ഉണ്ടായത്.
ലൈക്ക പ്രൊഡക്ഷൻസും,റെഡ് ജയൻ്റ് മൂവിസും കൂടി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കഥ ശങ്കറുടേതാണ്. തിരക്കഥ രചിക്കുന്നത് ശങ്കറും B. ജയമോഹനും കൂടിയാണ്. കമൽഹാസൻ അവതരിപ്പിക്കുന്ന ബിഗ് ബോസ് സീസൺ 7 ൻ്റെ ഗ്രാൻഡ് ഫിനാലെയിൽ കമൽ തന്നെയാണ് ഇന്ത്യൻ രണ്ടും മൂന്നും ഭാഗങ്ങളെക്കുറിച്ച് സ്ഥിരീകരണം നൽകിയത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ