എ ഐയുടെ പുതിയ ലോകത്തിനു തുടക്കംകുറിച്ചു കൊണ്ടാണ് സാംസങ് ഗാലക്‌സി എസ് 24 പുറത്തെറങ്ങിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻന്റലിജെൻസ് വച്ചുപയോഗിക്കുന്ന നിരവധി ഫീച്ചറുകൾ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാലക്‌സി എസ് 24, എസ് 24+, എസ് 24 അള്‍ട്ര എന്നീ മൂന്ന് ഫോണുകളാണ് അവതരിപ്പിച്ചത്.
പുതിയ ടൈറ്റാനിയം ഫ്രെയിമും കോര്‍ണിങ് ഗൊറിസല്ല ഗ്ലാസ് ആര്‍മര്‍ സംരക്ഷണവുമുള്ള ഗാലക്‌സി എസ് 24 അള്‍ട്ര തന്നെയായിരുന്നു അവതരണ പരിപാടിയുടെ മുഖ്യ ആകര്‍ഷണം. മുന്‍ പതിപ്പുകളോട് കാഴ്ചയില്‍ സാമ്യതയുണ്ടെങ്കിലും പുതിയ ഹാര്‍ഡ് വെയറുകളുമായാണ് മറ്റ് മോഡലുകളും എത്തിയിരിക്കുന്നത്.
പഴയ പതിപ്പുകളെ പോലെ മെറ്റല്‍ ഫ്രെയിമും, മുന്നിലും പിന്നിലുമുള്ള ഗ്ലാസ് പാനലുകളും ക്യാമറ മോഡ്യൂളൂം എല്ലാം തന്നെയാണ് എസ് 24, എസ്24+ ഫോണുകളില്‍. ഒനിക്‌സ് ബ്ലാക്ക്, മാര്‍ബിള്‍ ഗ്രേ, കൊബാള്‍ട്ട് വയലറ്റ്, ആംബര്‍ യെല്ലോ എന്നീ കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ വില്‍പനയ്‌ക്കെത്തും.
ഗാലക്‌സി എസ് 24 അള്‍ട്ര
ഇന്ത്യയിലെ Samsung Galaxy S24 Ultra വില 12GB + 256GB റാമും സ്റ്റോറേജ് കോൺഫിഗറേഷനും 1,29,999 രൂപയിൽ ആരംഭിക്കുന്നു. ഇത് 12GB + 512GB, 12GB + 1TB വേരിയന്റുകളിലും യഥാക്രമം 1,39,999 രൂപയ്ക്കും 1,59,999 രൂപയ്ക്കും വിൽക്കും . കമ്പനി Galaxy S24 8GB + 256GB, 8GB + 512GB മോഡലുകളിൽ യഥാക്രമം 79,999 രൂപയ്ക്കും 89,999 രൂപയ്ക്കും വിൽക്കും. വാങ്ങുന്നവർക്ക് 12GB + 256GB കോൺഫിഗറേഷനിൽ 99,999 രൂപ വിലയുള്ള Galaxy S24+ ലഭിക്കും, അതേസമയം 12GB + 512GB മോഡലിന് 1,09,999 രൂപയാണ് വില.
6.8 ഇഞ്ച് ക്വാഡ്എച്ച്ഡി+ അമോലെഡ് സ്‌ക്രീനോടുകൂടിയ ഫോണില്‍ ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 6.1 ഒഎസ് ആണ്. 1 ഹെര്‍ട്‌സ് മുതല്‍ 120 ഹെര്‍ട്‌സ് വരെയുള്ള വേരിയബിള്‍ റിഫ്രഷ് റേറ്റുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 3 ചിപ്‌സെറ്റാണ് ഈ പ്രീമിയം ഫോണിന് ശക്തിപകരുന്നത്. 12 ജിബി റാം ഉണ്ട്.
READ MORE പുത്തൻ ഫീച്ചറുമായി വാട്‌സാപ്പ്
ക്വാഡ് ക്യാമറ സംവിധാനമാണിതില്‍. 200 എംപി പ്രൈമറി ക്യാമറ, 12 എംപി അള്‍ട്രാ വൈഡ് ക്യാമറ, 5എക്‌സ് ഒപ്റ്റിക്കല്‍ സൂം ഉള്ള 50 എംപി ടെലിഫോട്ടോ ക്യാമറ, 10 എംപി ക്യാമറ എന്നിവയാണിതില്‍. സെല്‍ഫിയ്ക്കായി 12 എംപി ക്യാമറയും നല്‍കിയിട്ടുണ്ട്.
1 ടിബി വരെ സ്റ്റോറേജ് ഗാലക്‌സി എസ്24 അള്‍ട്രലിയിലുണ്ട്. 5ജി സൗകര്യവും 5000 എംഎഎച്ച് ബാറ്ററിയും ഫോണിനുണ്ട്. 45 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമാണിതില്‍. ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജിങ് 2.0 സംവിധാനവും വയര്‍ലെസ് പവര്‍ഷെയര്‍ സൗകര്യവുമുണ്ട്. 233 ഗ്രാം ആണ് ഫോണിന്റെ ഭാരം.
ഗാലക്‌സി എസ് 24 അള്‍ട്ര, ഗാലക്സി എസ് 24, എസ്24+ സ്മാര്‍ട്‌ഫോണുകള്‍
ഡിസ്‌പ്ലേയിലും ബാറ്ററിയിലുമാണ് എസ് 24, എസ്24+ സ്മാര്‍ട്‌ഫോണുകള്‍ വ്യത്യസ്തമാവുന്നത്. എസ് 24 ന് 6.2 ഇഞ്ച് ഡിസ്‌പ്ലേയാണ്, പ്ലസിനാകട്ടെ 6.7 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുണ്ട്. അള്‍ട്രയ്ക്ക് 6.8 ഇഞ്ച് സ്‌ക്രീന്‍ ആണ്.
മൂന്ന് ഫോണുകളുടെ സ്‌ക്രീനുകള്‍ക്കും 1 ഹെര്‍ട്‌സ് മുതല്‍ 120 ഹെര്‍ട്‌സ് വരെയുള്ള വേരിയബിള്‍ റിഫ്രഷ് റേറ്റുണ്ട്. എസ് 24+ല്‍ ക്യുഎച്ച്ഡി റെസലൂഷന്‍ സ്‌ക്രീനാണ്. ബേസ് മോഡലായ എസ് 24 ല്‍ ഫുള്‍എച്ച്ഡി പ്ലസ് റസലൂഷന്‍ ഡിസ്‌പ്ലേ തന്നെയാണുള്ളത്.
എസ് 24, എസ്24+ ഫോണുകളില്‍ എക്‌സിനോസ് 2400 പ്രൊസസര്‍ ചിപ്പാണ് ഉള്ളത്. ലൈവ് ട്രാന്‍സ്ലേറ്റ്, ഇന്റര്‍പ്രെട്ടര്‍, ചാറ്റ് അസിസ്റ്റന്റ്, നോട്ട് അസിസ്റ്റന്റ് ഉള്‍പ്പടെ ഒട്ടേറെ എഐ ഫീച്ചറുകള്‍ ഇതില്‍ ലഭിക്കും. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വണ്‍യുഎഐ ഒഎസ് ആണിതില്‍.
ഗാലക്‌സി എസ് 24 ല്‍ 8 ജിബി റാമില്‍ 128ജിബി, 256ജിബി 512 ജിബി സ്‌റ്റോറേജ് ഓപ്ഷനുകള്‍ ലഭിക്കും. എസ് 24+ ല്‍ ആകട്ടെ 12 ജിബി രാമില്‍ 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകളുണ്ട്.
READ MORE വീഡിയോ കാണാൻ ഇനി സിം കാർഡും ഇന്റർനെറ്റും വേണ്ട
ഏഴ് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റുകളും ഏഴ് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഫോണില്‍ ലഭിക്കും.
എസ് 24, എസ്24+ ഫോണുകളില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറകളാണുള്ളത്. 12 എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 50 എംപി വൈഡ് ആംഗിള്‍ ലെന്‍സ്, 10 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയാണിതില്‍. 3 എക്‌സ് ഒപ്റ്റിക്കല്‍ സൂം ലഭിക്കും. 12 എംപി സെല്‍ഫി ക്യാമറയും ഫോണുകളിലുണ്ട്. 4കെ റെക്കോര്‍ഡിങും ഇതില്‍ സാധ്യമാണ്.
എസ് 24 ല്‍ 4000 എംഎഎച്ച് ബാറ്ററിയാണുള്ളത്. എസ് 24+ ല്‍ 4900 എംഎഎച്ച് ബാറ്ററി നല്‍കിയിരിക്കുന്നു. രണ്ടിലും 45 വാട്ട് അതിവേഗ വയേര്‍ഡ്, വയര്‍ലെസ് ചാര്‍ജിങ് സൗകര്യമുണ്ട്.
എസ് 24 ന് 799 ഡോളറും (66424 രൂപ) എസ് 24+ ന് 999 ഡോളറും (83052 രൂപ) ആണ് വില. താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാം.