മസിനഗുഡി വഴി ഊട്ടിയിലേക്ക് എന്ന വാചകം ഇപ്പോൾ ട്രെൻഡിങ് ആണ്. യാത്രികനായ അസ്‌ലമിന്റെ വാക്കുകൾ കടമെടുത്തിരിക്കുകയാണ് ഇപ്പോൾ എല്ലാവരും. വീഡിയോ ഒന്നര വര്ഷം കഴിഞ്ഞു. പക്ഷെ മൂന്നു നാല് ദിവസമായി അസ്‌ലം വൈറലാണ് . മണിക്കൂറുകൾക്കകം മസിനഗുഡി വഴി ഊട്ടിയിലേക്ക് പോയാലോ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ നിറഞ്ഞു.
അസ്മിലമിന്റെ പോസ്റ്റ്
‘‘37 ഹെയർപിൻ ഉള്ള മസിനഗുഡി ചുരം കേറാൻ പോകുകയാണ്. അടിപൊളി ക്ലൈമറ്റാണ്. അടിപൊളി കാഴ്ചകൾ കണ്ട് നേരെ ഊട്ടിയിലേക്ക്. മസിനഗുഡി വഴി നേരെ ഊട്ടിയിലേക്കൊരു യാത്ര അതൊരു വല്ലാത്ത എക്സപീരിയൻസാണ്. ഊട്ടി അഥവാ ഉദകമണ്ഡലം തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണവും നഗരസഭയുമാണ് നീലഗിരി ജില്ലയുടെ ആസ്ഥാനവും ഇതു തന്നെയാണ്.
റോഡ് ട്രിപ്പ് ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിർബന്ധമായും പോയിരിക്കേണ്ട റൂട്ടാണ് മസിനഗുഡി വഴി ഊട്ടി. മസിനഗുഡിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ സഞ്ചരിച്ചാൽ 36 ഹെയർപിൻ പിന്നിട്ട് കല്ലട്ടി ചുരം വഴി നമുക്ക് ‘ക്യൂൻ ഓഫ് ഹിൽസ്റ്റേഷൻ’ എന്നറിയപ്പെടുന്ന ഊട്ടിയിൽ എത്തിച്ചേരാൻ പറ്റും. കേരളത്തിൽ നിന്നു വരുന്നവരാണെങ്കിൽ ബന്ദിപ്പൂർ മുതുമല വഴി മസിനഗുഡി വഴി ഊട്ടി അത് വല്ലാത്തൊരു എക്സ്പീരിയൻസാണ്. ഏറെ അപകടം നിറഞ്ഞ യാത്ര ആയതുകൊണ്ടു തന്നെ ഊട്ടിയിലേക്കു വൺ സൈഡ് ട്രാഫിക്കാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്…’’
ഊട്ടിയും കുനൂരുമെല്ലാം പോകുന്നവര്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ അടിപൊളി ഒരു സ്ഥലമാണ് കെട്ടി വാലി വ്യൂപോയിന്‍റ്. ഊട്ടിയിൽ നിന്ന് 4 കിലോമീറ്ററും കൂനൂരിൽ നിന്ന് 12.5 കിലോമീറ്ററും ദൂരെ, നീലഗിരി ജില്ലയിൽ ഊട്ടി – കൂനൂർ റോഡിലാണ് കെട്ടി വാലി വ്യൂ പോയിന്‍റ് സ്ഥിതിചെയ്യുന്നത്. ഊട്ടിയിലെ ഏറ്റവും അടിപൊളി കാഴ്ചകൾ കാണാനുള്ള സ്ഥലങ്ങളിൽ ഒന്നാണിത്.ഇന്ത്യയിലെ ജനവാസമുള്ള രണ്ടാമത്തെ ഏറ്റവും വലിയ താഴ്‌വരയാണ് കെട്ടി വാലി.
ഊട്ടിയിൽ ആസ്വദിക്കാൻ കഴിയുന്ന മറ്റു സ്ഥലങ്ങൾ
ദോഡബെട്ട
ഊട്ടിയില്‍ സൈറ്റ് സീയിങ്ങിന് അനുയോജ്യമായ സ്ഥലമാണ് ദോഡബെട്ട. ഊട്ടിയില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ദൊഡാബെറ്റ 2,637 മീറ്റര്‍ ഉയരത്തിലാണ്. അതിരാവിലെ ഇവിടെയെത്തുന്നത് നിരവധി പ്രകൃതി സൗന്ദര്യങ്ങള്‍ കാണാനുള്ള അവസരം നല്‍കുന്നു. ഇടതൂര്‍ന്ന വനങ്ങളും ജനക്കൂട്ടവും ശാന്തമായ അന്തരീക്ഷവും സഞ്ചാരികളെ ആകര്‍ഷിക്കു. ദൂരദര്‍ശിനി നിരീക്ഷണാലയവും ദൂരെ നിന്ന് കാണാനാകും.
റോസ് ഗാർഡൻ
പൂക്കള്‍ ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാവില്ല. റോസ് സുഗന്ധങ്ങള്‍ക്കിടയില്‍ മണിക്കൂറുകള്‍ ചെലവഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഊട്ടി റോസ് ഗാര്‍ഡന്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ടതാണ്. ഇരുപതിനായിരത്തോളം ഇനം റോസാപ്പൂക്കള്‍ സഞ്ചാരികളെ വിസ്മയിപ്പിക്കുന്നു. ഊട്ടിയിലെ എല്‍ക്ക് ഹില്ലിലാണ് റോസ് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ റോസ് ഗാര്‍ഡന്‍ എന്ന ഖ്യാതിയും ഇതിനുണ്ട്. റോസ് ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ജനുവരി മുതല്‍ മാര്‍ച്ച് വെരയാണ്.
പൈക്കര
ഊട്ടിയില്‍ പെട്ടെന്ന് വന്ന് പെട്ടെന്ന് തിരികെ പോകുന്നവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല പൈക്കര തടാകം. ഊട്ടിയില്‍ നിന്ന് 21 കിലോമീറ്റര്‍ സഞ്ചരിക്കണം ഈ തടാകത്തിലെത്താന്‍. മനോഹരമായ കുന്നുകളില്‍ നിന്ന് കരകവിഞ്ഞൊഴുകുന്ന മനോഹരമായ വെള്ളച്ചാട്ടങ്ങളും മനോഹരമായ തടാകവുമാണ് ഇവിടെ കാണാനുള്ളത്. വെള്ളച്ചാട്ടത്തിലൂടെ വരുന്ന വെള്ളം പൈക്കര തടാകത്തെ കണ്ടുമുട്ടുന്നു. ഈ രംഗങ്ങള്‍ വളരെ ആകര്‍ഷണീയമാണ്. കൂടാതെ, ചുറ്റുപാടുകളുടെ പ്രകൃതി സൗന്ദര്യം കൂടുതല്‍ ആകര്‍ഷണം നല്‍കുന്നു. ഗ്രൂപ്പ് ബോട്ടിംഗ്, സ്പീഡ് ബോട്ടിംഗ് എന്നിവയും ഇവിടെ ലഭ്യമാണ്.
ഇക്കോ റോക്ക്
ഊട്ടിയില്‍ നിന്ന് 24 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇക്കോ റോക്ക്. പ്രകൃതി സൗന്ദര്യം നന്നായി ആസ്വദിക്കാന്‍ കഴിയുന്ന ഒരു സ്ഥലമാണിവിടം. കൂനൂരില്‍ നിന്ന് എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഇവിടെ നിന്നുള്ള കാഴ്ചകള്‍ ഗംഭീരമാണ്. ഇക്കോ റോക്കില്‍ നിന്നുള്ള വിശാലമായ വനങ്ങള്‍ക്കിടയിലാണ് കോയമ്പത്തൂര്‍ കാണപ്പെടുന്നത്. വലതുവശത്തുള്ള ഹുലിക്കല്‍ താഴ്വരയിലെ കൂനൂര്‍ നദി മറ്റൊരു മനോഹരമായ സ്ഥലമാണ്.
ബൊട്ടാണിക്കൽ ഗാർഡൻ
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സിന് പ്രത്യേക താല്‍പ്പര്യമുണ്ട്. പച്ചപ്പിനും പുഷ്പ സുഗന്ധത്തിനും ഇടയില്‍ ഒരു നല്ല സായാഹ്നം ചെലവഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് അനുയോജ്യമായ തിരഞ്ഞെടുപ്പാണ്. പൂക്കള്‍, പൂന്തോട്ടങ്ങള്‍, പുല്‍ത്തകിടികള്‍, സൂര്യപ്രകാശത്തില്‍ മനോഹരമായി കാണപ്പെടുന്ന പുല്‍ത്തകിടികള്‍ എന്നിവയും ഇവിടെ വളരെ ജനപ്രിയമാണ്. 20 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഫോസില്‍ ട്രീ ട്രങ്ക് ആണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.