ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ശാലിന് സോയ എന്ന നടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് എല്‍സമ്മ എന്ന ആണ്‍കുട്ടി, മാണിക്യക്കല്ല്, മല്ലുസിംഗ് പോലുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചു. പക്ഷെ ഒരു നായിക എന്ന നിലയില്‍ തനിക്ക് സ്വീകരണ നല്‍കിയത് തമിഴ് സിനിമാ ലോകമാണെന്ന് ശാലിന് പറയുന്നു. ബിഹൈന്റ് വുഡിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശാലിന്.
കണ്ണകി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് നാല് വശത്തു നിന്നും പ്രശംസകള്‍ കിട്ടുന്ന സാഹചര്യത്തിലാണ് ശാലിന് അഭിമുഖം നല്‍കിയത്. തന്റെ ഒരു അഭിമുഖം കണ്ടിട്ടാണ് കണ്ണകിയിലേക്ക് അവസരം ലഭിച്ചത്. ഇന്നുവരെ ഒരു മലയാള സിനിമയില്‍ നിന്നും എനിക്ക് അവസരം വന്നിട്ടില്ല. എല്‍സമ്മ എന്ന സിനിമ കണ്ടിട്ടാണ് തമിഴില്‍ നിന്ന് ആദ്യത്തെ അവസരം വന്നത്. തമിഴില്‍ ഇതുവരെ രണ്ട് സിനിമകള്‍ ചെയ്തു.
മലയാളത്തില്‍ അര്‍ഹിയ്ക്കുന്ന അവസരം കിട്ടിയില്ലേ എന്ന് ചോദിച്ചപ്പോള്‍, ഇല്ല എന്ന് മാത്രമല്ല, അവഗണനയായിരുന്നു എന്നാണ് ശാലിന് പറഞ്ഞത്. മലയാളത്തില്‍ നിന്ന് ഞാന്‍ അകന്നു നിന്നു എന്നൊക്കെയാണ് പലരും പറയുന്നത്. പക്ഷെ അവസരം വരാതിരുന്നത് കൊണ്ടാണ് എന്ന് എനിക്ക് മാത്രമേ അറിയൂ. അവസരങ്ങള്‍ കിട്ടിയാല്‍ മാത്രമല്ലേ അഭിനയിക്കാന്‍ സാധിക്കൂ.
Read also: പ്രണവിനോടുള്ള ഇഷ്ടം തുടങ്ങിയത് അദ്ദേഹം നടനായതിന് ശേഷമല്ല; ശാലിന് സോയ
കണ്ണകി എന്ന സിനിമ കണ്ടിട്ട് എന്റെ ഒരു സുഹൃത്ത് സിനിമയെ കുറിച്ചും എന്നെ കുറിച്ചും അതിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുമെല്ലാം പറഞ്ഞ് ഒരു പോസ്റ്റിട്ടിരുന്നു. അത് കണ്ട് കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തില്‍ ജോലി ചെയ്യുന്ന ആള് അദ്ദേഹത്തെ വിളിച്ചത്രെ, ‘നിങ്ങള്‍ എന്തിനാണ് ഈ കുട്ടിയെ സപ്പോര്‍ട്ട് ചെയ്യുന്നത്. ഞങ്ങള്‍ സപ്പോര്‍ട്ട് ചെയ്യില്ല’ എന്നൊക്കെ പറഞ്ഞുവെന്ന്.
ഞാന്‍ ഇവിടെ ആരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ബെയിസിക്കലി ഇമോഷണല്‍ ആയിട്ടുള്ള ആളാണ്. എന്തെങ്കിലും പ്രശ്നം നടക്കുന്നുണ്ട് എന്ന് കണ്ടാല്‍ തന്നെ ഓടും. അങ്ങനെയുള്ള എന്നോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, ആര്‍ക്കാണ് ഇത്രയും ശത്രുത എന്നറിയില്ല. തമിഴില്‍ നിന്ന് നായികയായി അവസരം തന്ന് വിളിച്ചപ്പോള്‍ സന്തോഷമായിരുന്നു എനിക്ക്. ആ വേഷം അവസാനം എന്റെ കൈയ്യില്‍ നിന്ന് തട്ടിപ്പറിക്കല്ലേ എന്ന പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു.
മലയാളത്തില്‍ നല്ല അവസരങ്ങള്‍ക്ക് വേണ്ടി തന്നെയാണ് കാത്തിരിയ്ക്കുന്നത്. സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട്. ഏഴെട്ട് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തു. എഴുതുന്നതും ഞാന്‍ തന്നെയാണ്. ഒരു ഫീച്ചര്‍ ഫിലിം ചെയ്യണം- ശാലിന് സോയ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു