മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാല്‍ പലരുടെയും കണ്ണില്‍ വ്യത്യസ്തനാണ്. ആ വ്യത്യസ്തതയെ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും. ഇന്റസ്ട്രിയിലെ ചില നടിമാര്‍ പ്രണവിനോടുള്ള ക്രഷ് തുറന്ന് പറഞ്ഞതൊക്കെ ഗോസിപ്പില്‍ ഇടം നേടിയിരുന്നു. എനിക്ക് ഇപ്പോഴും ക്രഷ് തന്നെയാണെന്ന് ഗായത്രി സുരേഷ് പറയുന്നു. ശാലിന് സോയയാണ് പ്രണവിനോടുള്ള ക്രഷ് തുറന്ന് പറഞ്ഞ മറ്റൊരു നടി. ആ ഇഷ്ടത്തെ കുറിച്ച് ശാലിന് വീണ്ടും സംസാരിക്കുന്നു.
പ്രണവിനോടുള്ള ഇഷ്ടം എനിക്ക് അദ്ദേഹം സിനിമയില്‍ വന്നതിന് ശേഷം തുടങ്ങിയതല്ല. അതിന് മുന്‍പേ എനിക്ക് ഇഷ്ടമായിരുന്നു. അതെന്റെ സുഹൃത്തുക്കള്‍ക്കെല്ലാം അറിയാവുന്നതാണ്. ഞാന്‍ യാത്രകള്‍ വളരെ അധികം ഇഷ്ടപ്പെടുന്ന ആളാണ്. പ്രണവ് മോഹന്‍ലാലിന്റെ അത്തരം യാത്രകളെ കുറിച്ചൊക്കെ അറിഞ്ഞപ്പോഴാണ് ഇഷ്ടം തോന്നി തുടങ്ങിയത്. അതൊരു മാഗസിന് കണ്ടതിന് ശേഷമാണ്.
Read also: മോഹൻലാലും എൽജെപിയും വീണ്ടും ഒന്നിക്കുന്നു
പ്രണവ് മോഹന്‍ലാല്‍ എന്ന വ്യക്തിയ്ക്ക് കിട്ടുന്ന അറ്റന്‍ഷനും, അയാള്‍ നില്ക്കുന്ന പൊസിഷനും എല്ലാം വച്ചിട്ട് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്ന ജീവിത രീതി തീര്‍ത്തും വ്യത്യസ്തമാണ്. അത് ഇന്‍ട്രസ്റ്റിങ് ആണ്. യാത്ര എന്ന മാഗസിനില്‍ പ്രണവിന്റെ യാത്രകളെ കുറിച്ച് വായിച്ചപ്പോള്‍, അത്യന്തമായി യാത്രകളെ ഇഷ്ടപ്പെടുന്ന ആള്‍ക്ക് തോന്നിയ ഇഷ്ടം, അതാണ് എനിക്കും പ്രണവിനോട് തോന്നിയത്.
ഒരു അഭിമുഖത്തില്‍ ഇഷ്ടമുള്ള സെലിബ്രിറ്റി ക്രഷ് ആരാണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പ്രണവിന്റെ പേര് പറഞ്ഞു. പിന്നെ കേട്ടതും കണ്ടതും ഒക്കെ വേറെ ലെവലാണ്. ഞാന്‍ പ്രണവിനെ പ്രണയിക്കുന്നു, വിവാഹാഭ്യര്‍ത്ഥന നടത്തി എന്നൊക്കെ. എന്റെ പൊന്നളിയാ ഇതൊന്നും ഞാന്‍ അറിഞ്ഞിട്ടുപോലുമില്ല
പ്രണവിനെ ഒരുതവണ നേരിട്ട് കണ്ടിട്ടുണ്ട്. കൊച്ചി ടു ചെന്നൈ ഫ്ളൈറ്റില്‍ വച്ച് യാദൃശ്ചികമായി കണ്ടുമുട്ടി. അത്രയേയുള്ളൂ. പ്രണവിനെ കുറിച്ച് ആളുകള്‍ക്ക് ഒറു ക്യൂരിയോസിറ്റിയുണ്ട്. അദ്ദേഹം എവിടെയും വന്നിരുന്ന് അഭിമുഖങ്ങള്‍ നല്‍കുകയോ, തന്നെ കുറിച്ച് സംസാരിക്കുകയോ ചെയ്യുന്നില്ല. മറ്റുള്ളവരില്‍ നിന്നാണ് ആളുകള്‍ പ്രണവിനെ കുറിച്ചറിയുന്നത്. അതാണ് അങ്ങേരോടുള്ള മറ്റുള്ളവരുടെ ഇഷ്ടം കൂട്ടുന്നത്- ശാലിന് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു