കണ്ണൂര്‍: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കൂത്തുപറമ്പ്, തളിപ്പറമ്പ്, പുതുച്ചേരിയുടെ ഭാഗമായ മാഹി എന്നിവിടങ്ങളില്‍ പുതിയ ശാഖകള്‍ തുറന്നു. തളിപ്പറമ്പ് ശാഖ എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എയും കൂത്തുപറമ്പ് ശാഖ കെ. പി. മോഹനന്‍ എം എല്‍ എയും മാഹിയിലെ ശാഖ പുതുച്ചേരി മുന്‍ ആഭ്യന്തര മന്ത്രി ഇ. വത്സരാജും ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇയുമായ കെ. പോള്‍ തോമസ് അധ്യക്ഷത വഹിച്ചു. പുതുതലമുറ ബാങ്കിങ് സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ശാഖകള്‍ തുറന്നത്. വ്യക്തിഗത ബാങ്കിങ്, ലോക്കര്‍ സൗകര്യം, വിവിധ നിക്ഷേപ പദ്ധതികള്‍, വായ്പ സേവനങ്ങള്‍ എന്നിവ ശാഖകളില്‍ ലഭ്യമാണ്.
ചടങ്ങില്‍ കൂത്തുപറമ്പ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി. സുജാത, തളിപ്പറമ്പ് നഗരസഭ വൈസ് പ്രസിഡന്റ് പദ്മനാഭന്‍ കല്ലിങ്കേല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. പി. മുഹമ്മദ് നിസാര്‍, കൗണ്‍സിലര്‍മാരായ രമേശന്‍. കെ, ലത്തീഫ് കെ. എം, വത്സരാജന്‍. എം, തളിപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി താജുദീന്‍. വി, മാഹി മുനിസിപ്പല്‍ കമ്മീഷണര്‍ എസ്. ഭാസ്‌കരന്‍, ഇസാഫ് കോഓപ്പറേറ്റീവ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രാജേഷ് ശ്രീധരന്‍ പിള്ള, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാര്‍ക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി. കെ., റീജിയണല്‍ ഹെഡ് സെജു തോപ്പില്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്തുപറമ്പ് സെക്രട്ടറി എന്‍. പി. പ്രകാശന്‍, പ്രസിഡന്റ് പി. പ്രമോദ്, വ്യാപാരി വ്യവസായി ഏകോപന സമിതി മാഹി ചെയര്‍മാന്‍ കെ. കെ. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.