മുഖം വാടിയിരിക്കുന്നെങ്കിൽ വെറും നിമിഷങ്ങൾ മാത്രം മതി, തിളക്കം വീണ്ടെടുക്കാൻ. വീടും ജോലിയുമായി പാഞ്ഞു നടക്കുന്നതിനിടയിൽ സൗന്ദര്യം ശ്രദ്ധിക്കാൻ എവിടെ സമയം എന്നു ചോദിക്കുന്നവർക്കായി ഈസി ബ്യൂട്ടി മേക്കപ്പ് ടിപ്സ്…
മുഖം മിന്നിത്തിളങ്ങാൻ
∙ പപ്പായ കഷണങ്ങൾ കൊണ്ട് മുഖം നന്നായി മസാജ് ചെയ്യുക. മൂന്നേ മൂന്നു മിനിറ്റ്. ഇനി കഴുകിയ ശേഷം കണ്ണാടിയിൽ നോക്കൂ. വ്യത്യാസം അറിയാം.
∙ മുഖത്തെ എണ്ണമയമാണോ ശല്യക്കാരൻ? ഒരു ചെറിയ ക ഷണം തക്കാളി ഉടച്ചെടുത്ത് മുഖത്ത് പുരട്ടാം. ഇനി ഏറ്റവും ഇഷ്ടപ്പെട്ട ആ പാട്ടൊന്നു മൂളിക്കോളൂ. പാട്ടു തീരും മുമ്പേ മു ഖം കഴുകാം. എണ്ണമയം പൊടിപോലുമുണ്ടാകില്ല.
∙ മുഖം വരണ്ടിരിക്കുന്നെങ്കിൽ അതിനുമുണ്ട് ക്വിക് പരിഹാരം. രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണയും രണ്ടു തുള്ളി നാരങ്ങാ നീരും യോജിപ്പിച്ച് മുഖത്തു പുരട്ടി മൂന്നു മിനിറ്റിനു ശേഷം നനഞ്ഞ കോട്ടൺ തുണി കൊണ്ട് തുടച്ചെടുക്കുക.
∙ ബ്രേക്ക്ഫാസ്റ്റിന് ദോശയുണ്ടാക്കും മുമ്പ് അൽപം മാവ് വിരൽ തുമ്പിലെടുത്ത് മുഖത്ത് വട്ടത്തിൽ മസാജ് ചെയ്തോളൂ. അഞ്ചു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. എണ്ണമയമുള്ള ചർമത്തിന് അൽപം തേൻ ചേർത്തു പുരട്ടാം.
∙ ഒരു മുട്ടയുടെ വെള്ളയും ഒരു ചെറിയ സ്പൂൺ വെണ്ണയും ചേർത്ത് മുഖത്ത് വൃത്താകൃതിയിൽ മൂന്നു മിനിറ്റ് മസാജ് ചെയ്യുക. വരണ്ട ചർമത്തിന് പെട്ടെന്ന് തിളക്കം കിട്ടും.
∙ ഒരു വലിയ സ്പൂൺ റോസ് വാട്ടറിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് മുഖത്തു പുരട്ടി അഞ്ചു മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.
പെട്ടെന്നു കിട്ടും നല്ല നിറം
∙ ഒരു പകുതി ആപ്പിൾ, സ്പൂൺകൊണ്ട് ചുരണ്ടി എടുക്കാം. അതിൽ ഒരു മുട്ടയും രണ്ടു വലിയ സ്പൂൺ പാലും ചേർത്ത് യോജിപ്പിച്ച് മുഖത്തിട്ടോളൂ. അഞ്ചു മിനിറ്റിനു ശേഷം ഇളം ചൂ ടു വെള്ളം കൊണ്ട് കഴുകാം.
∙ ചെറുപയറുപൊടിയും തൈരും തുല്യ അളവിലെടുത്ത് മുഖത്തു പുരട്ടി അഞ്ചു മിനിറ്റ് കൈവിരലുകൾ കൊണ്ട് മസാജ് ചെയ്ത് തണുത്ത വെള്ളത്തിൽ കഴുകുക. മുഖത്തിനാകെ ഒരേ നിറം ലഭിക്കും. സാധാരണ ചർമത്തിനും എണ്ണമയമുള്ള ചർമത്തിനും യോജിച്ചതാണീ സൗന്ദര്യക്കൂട്ട്.
∙ മൂന്നു ബദാം നന്നായി പൊടിച്ചതിലേക്ക് ഒരു വലിയ സ്പൂൺ മിൽക്ക് ഫ്രഷ് ക്രീം ചേർത്ത് പുരട്ടി മൂന്നു മിനിറ്റിനു ശേഷം കഴുകി കളയുക. വരണ്ട ചർമത്തിന് തിളക്കവും നിറവും കിട്ടും.
∙ ഒരു വലിയ സ്പൂൺ അരിപ്പൊടിയിൽ അൽപം ഓറഞ്ച് നീരൊഴിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തു പുരട്ടി മൂന്നു മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകുക.
∙ തൈരും തേനും ചേർത്തൊരു ഫെയ്സ് പാക്ക് ഉണ്ടാക്കിക്കോളൂ. വെയിലേറ്റ് മുഖം കരുവാളിച്ചാൽ ഈ ഫെയ്സ് പാക്ക് മുഖത്തിട്ട് അൽപനേരത്തിനു ശേഷം കഴുകിക്കളയാം.
∙ തക്കാളിയുടച്ചതിൽ അൽപം തേൻ യോജിപ്പിച്ച് മുഖം ഒരു മിനിറ്റ് മസാജ് ചെയ്യുക. മൂന്നു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. രണ്ടാഴ്ച മുടങ്ങാതെ ചെയ്താൽ കറുത്ത പാടുകൾ മായും. അഞ്ചു ദിവസം രാവിലെ വെറും അഞ്ചു മി നിറ്റ് തക്കാളി കൊണ്ട് മസാജ് ചെയ്താൽ മുഖക്കുരുപ്പാടുകൾ പിന്നെ ഇല്ലേയില്ല.
വിസ്മയിപ്പിക്കും മൃദുത്വം
∙ പശുവിൻ പാലിൽ ഒരു കോട്ടൺ കഷണം മുക്കിയെടുത്ത് മുഖത്ത് തടവി കഴുകിക്കളഞ്ഞാൽ മൃദുത്വവും തിളക്കവമുള്ള ചർമം നിമിഷങ്ങൾക്കുള്ളിൽ സ്വന്തമാക്കാം.
∙ ചര്‍മത്തിന് നിറം നല്‍കാനും കരുവാളിപ്പകറ്റാനും മൃദുത്വം നൽകാനും കുരുക്കളെ മായ്ക്കാനും ഒരൊറ്റ മരുന്ന് മതി, കറ്റാർ വാഴ. കറ്റാർവാഴയുടെ ഉൾവശത്തെ കാമ്പ് ചുരണ്ടിയെടുത്ത് മുഖത്ത് പുരട്ടി അഞ്ചു മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.
∙ ഒരു വലിയ സ്പൂൺ ഓട്സും അര ചെറിയ സ്പൂൺ നാരങ്ങാനീരും ഒരു ചെറിയ സ്പൂൺ തേനും യോജിപ്പിച്ച് അഞ്ചു മിനിറ്റ് മുഖത്തിടുക.
∙ ഒരു ടവ്വൽ ആവിയില‍്‍ വച്ചു ചൂടാക്കുക. അൽപം തേനെടുത്ത് മുഖത്ത് പുരട്ടിയ ശേഷം ഈ ടവ്വൽ ചെറുചൂടോടെ മുഖത്തിട്ട് അഞ്ചു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ചർമം മൃദുവാകും. പാടുകളും മാറും.
ഫ്രഷ് ആകാനുണ്ട് എളുപ്പവഴി
∙ ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച റോസ് വാട്ടർ ഒരു സ്പ്രേ ബോ ട്ടിലിലാക്കി മുഖത്തേക്ക് സ്പ്രേ ചെയ്യുക. മൂന്നു മിനിറ്റിന് ശേ ഷം നനഞ്ഞ തുണി കൊണ്ട് തുടച്ചെടുത്താൽ ചർമത്തിലെ പൊടിയും അകന്ന് പോയി ഫ്രഷ് ലുക്ക് കിട്ടും.
∙ മുഖം ഇരുണ്ടുപോയി എന്നു തോന്നിയാൽ കറ്റാർവാഴയു ടെ ഉൾഭാഗമെടുത്ത്, നന്നായി തണുപ്പിച്ച പാലും ചേർത്ത് മുഖത്തിട്ട് അഞ്ചു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ മുക്കിയ പഞ്ഞി കൊണ്ട് തുടച്ചു മാറ്റുക.
∙ തിരക്കിനിടയിൽ സൗന്ദര്യക്കൂട്ടൊന്നും ഒരുക്കാൻ സമയമില്ലെങ്കിൽ അൽപം ബ്യൂട്ടി െഎസ് ക്യൂബ്സ് തയാറാക്കി വ യ്ക്കാം. കാൽ കപ്പ് തണുത്ത വെള്ളവും രണ്ടു വലിയ സ്പൂ ൺ റോസ് വാട്ടറും മുൾട്ടാനി മിട്ടിയും യോജിപ്പിച്ച് ഐസ് ട്രേയിൽ ഒഴിച്ചു വച്ചോളൂ. ജോലി കഴിഞ്ഞെത്തുമ്പോള്‍ ഇതിലൊരു ഐസ് ക്യൂബ് എടുത്ത് മുഖത്തുരസുക. ചർമത്തിന് പുതുജീവൻ കിട്ടും.
∙ പൊടിയും വെയിലുമേറ്റ് വാടിയ ചർമത്തിന് ജീവൻ പകരാ ൻ ഏറ്റവും എളുപ്പവഴി എന്താണെന്നോ? ചൂടുവെള്ളത്തിൽ മുക്കിയ തുണി പിഴിഞ്ഞ് ഇളം ചൂടിൽ അഞ്ചു മിനിറ്റ് മുഖത്തിടുക. ചർമത്തിലെ സുഷിരങ്ങൾ തുറന്നു വരും. ഈ തുണികൊണ്ടു തന്നെ മുഖമൊന്ന് തുടച്ചെടുക്കുക. അഴുക്കും പൊടിയും നീങ്ങിയ മുഖത്ത് തണുത്ത വെള്ളം തളിക്കുക. തുറന്ന സുഷി രങ്ങൾ അടയും.
∙ രണ്ടു കപ്പ് വെള്ളം തിളപ്പിച്ച് ഗ്രീൻ ടീ ഇലകളിട്ട് അഞ്ചു മിനി റ്റ് മാറ്റി വയ്ക്കുക. ഇതരിച്ചെടുത്ത് ഐസ് ട്രേയിലൊഴിച്ച് മൂന്നു മണിക്കൂർ തണുപ്പിക്കുക. ചർമം വരണ്ടതായി തോന്നുമ്പോൾ ഈ ഐസ് ക്യൂബ് കൊണ്ട് മസാജ് ചെയ്ത ശേഷം ഉണങ്ങിയ തുണികൊണ്ടു തുടയ്ക്കുക.
മേക്കപ്പ് കഴിഞ്ഞാലും സമയം നഷ്ടപ്പെടുത്തി എന്ന വിഷമം തോന്നില്ല. മേക്കപ്പ് ഉണ്ടെന്ന് പെട്ടെന്ന് തിരിച്ചറിയുകപോലുമില്ല. ഇതാ, ക്വിക് മേക്കപ്പ് തുടങ്ങാം. മോയ്സ്ചറൈസർ പുരട്ടിയ ശേഷം മിനറൽ ഫൗണ്ടേഷൻ അണിയാം. കണ്ണിനടിയിലെ കറുപ്പ് മറയ്ക്കാൻ അൽപം കൺസീലർ. കൺപീലികൾക്ക് മസ്കാരയുടെ തലോടൽ. ചുണ്ടിൽ അൽപം ലിപ്ഗ്ലോസ്സും ലിപ് ബാമും. കവിളൊന്നു തുടുപ്പിക്കാൻ ഫാസ്റ്റായി ബ്ലഷ് ചെയ്തോളൂ. മേക്കപ്പ് കഴിഞ്ഞു.
∙ ലിപ്സ്റ്റിക്ക് ചുണ്ടുകളിൽ അധിക നേരം നിൽക്കാൻ വഴിയുണ്ട്. ചുണ്ടുകൾ മൃദുവാക്കാൻ മോയിസ്ചറൈസർ അടങ്ങിയ ലിപ് ബാം പുരട്ടിയശേഷം അല‍്‍പം കൺസീലർ കൂടി ചുണ്ടിൽ പുരട്ടുക. ലിപ്സ്റ്റിക്കിനേക്കാള്‍ ഒരു ഷേഡ് കുറഞ്ഞ ലിപ് ലൈനർ കൊണ്ട് ആകൃതിയിൽ വരച്ചശേഷം ലിപ്സ്റ്റിക്ക് അണിഞ്ഞോളൂ.
∙ മുഖത്തെ കുഴികളും പാടും അകറ്റി മുഖചർമം ടോൺ ചെയ്യാൻ ഇതാ ഒരു വഴി. മസ്‌ലിൻ തുണിയിൽ കെട്ടിയ ഐ സ് ക്യൂബ് കൊണ്ട് മുഖം ഒരു മിനിറ്റ് മസാജ് ചെയ്യുക. മോയ്സ്ചറൈസർ പുരട്ടിയശേഷം ക്രീം ബേസ്‍ഡ് ലിക്വിഡ് ഫൗണ്ടേഷൻ പുരട്ടുക. പൗഡർ ബ്രഷ് കൊണ്ട് അൽപം കോപാക്റ്റ് എടുത്ത് കുഴികളധികമുള്ള സ്ഥലങ്ങളിൽ മെല്ലേ അമർത്തുക.