ശരീരത്തിന്റെ കൃത്യമായ പ്രവര്‍ത്തനത്തിന് വിറ്റമിന്‍ ഡി അനിവാര്യമാണ്. ശരീരത്തിലേയ്ക്ക് കാല്‍ത്സ്യം കൃത്യമായി എത്തണമെങ്കില്‍ വിറ്റമിന്‍ ഡി വേണം. കാല്‍ത്സ്യം കൃത്യമായാല്‍ മാത്രമാണ് എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആരോഗ്യം ഉണ്ടാവുകയുള്ളൂ.ശരീരത്തിലേയ്ക്ക് വിറ്റമിന്‍ ഡി പ്രധാനമായും ലഭിക്കുന്നത് സൂര്യപ്രകാശത്തിലൂടെയാണ്. എന്നാല്‍, ഈ വേനലില്‍ കടുത്ത ചൂടില്‍, പലര്‍ക്കും പുറത്തിറങ്ങാന്‍ പോലും മടിയായിരിക്കും. ഈ വെയില്‍ കൊണ്ടാല്‍ ചര്‍മ്മപ്രശ്‌നങ്ങള്‍ മുതല്‍ പലതും നമ്മളെ വേട്ടയാടാന്‍ സാധ്യത കൂടുതലാണ്. എങ്കില്‍ വെയില്‍ കൊള്ളാതെ തന്നെ എങ്ങിനെ വിറ്റമിന്‍ ഡി ലഭിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? അതിന് നമ്മള്‍ ഈ കാര്യങ്ങള്‍ ചെയ്താല്‍ മതി.വെള്ളം വെയിലത്ത് വെച്ച് അത് കുടിച്ചാല്‍ വിറ്റമിന്‍ ഡി വര്‍ദ്ധിക്കും എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. സംഭവം സത്യമാണ്. ഇത്തരത്തില്‍ തയ്യാറാക്കുന്ന വെള്ളത്തിന് നിരവധി ഗുണങ്ങളും ഉണ്ട്. ഇവയില്‍ ആന്റി ഫംഗല്‍ പ്രോപര്‍ട്ടി, ആന്റി ബാക്ടീരിയല്‍ പ്രോപര്‍ട്ടി എന്നിവ കാണാന്‍ സാധിക്കുന്നതാണ്.
ആയുര്‍വേദ പ്രകാരം ഈ വെള്ളം കുടിച്ചാല്‍ ദഹനപ്രശ്‌നങ്ങള്‍ വരാതിരിക്കാനും നെഞ്ചെരിച്ചില്‍ ഇല്ലാതാക്കാനും ആമാശത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നതായും പറയുന്നു.
ഇത് തയ്യാറാക്കുന്നതിനായി ഒരു കുപ്പിയില്‍ ഒരു ഗ്ലാസ്സ് വെള്ളം എടുക്കുക. ഇതിനായി ഒരിക്കലും പ്ലാസ്റ്റിക്ക് കുപ്പി തിരഞ്ഞെടുക്കാതിരിക്കുക. ഈ വെള്ളം മൂടിവെച്ച് നല്ല വെയിലത്ത് 8 മണിക്കൂര്‍വെക്കണം.
ഇത്തരത്തില്‍ അടുപ്പിച്ച് മൂന്ന് ദിവസം വീത് എട്ട് മണിക്കൂര്‍ വെക്കുക. ഇത് ശരീരത്തിലേയ്ക്ക് വിറ്റമിന്‍ ഡി എത്തിക്കുന്നതിന് സഹായിക്കുന്നുണ്ട്.പശുവിന്‍ പാല്‍, ബദാം പാല്‍, എന്നിവയും പാല്‍ ഉല്‍പന്നങ്ങളും വിറ്റമിന്‍ ഡിയുടെ ഒരു കലവറ തന്നെയാണ്. ഇവ നിങ്ങളുടെ ഡയറ്റില്‍ ചേര്‍ത്ത് കഴിക്കുന്നത് വിറ്റമിന്‍ ഡി ശരീരത്തില്‍ കൃത്യമായി എത്തുന്നതിന് സഹായിക്കുന്നുണ്ട്. കൂടാതെ, പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കുന്നത് കൊണ്ട് കൃത്യമായ അളവില്‍ കാല്‍സ്യം ശരീരത്തില്‍ എത്തുന്നതിനും സഹായിക്കുന്നു