ജിദ്ദ: ഡൽഹിയിൽ നിർമിക്കുന്ന മുസ്ലിംലീഗ് ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്ററിന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി 25 ലക്ഷം രൂപ സംഭാവന നൽകി. മലപ്പുറം ജില്ല മുസ്ലിം ലീഗ് ഓഫിസിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ പ്രസിഡൻറ് പ്രഫ. ഖാദർ മൊയ്തീന് ജിദ്ദ കെ.എം.സി.സി പ്രസിഡൻറ് അബൂബക്കർ അരിമ്പ്രയാണ് തുക കൈമാറിയത്. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എ.ൽ.എ, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ദേശീയ സെക്രട്ടറി ഖുംറം അനീസ് ഉമർ, കേരള സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം, തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. അബൂബക്കർ, ദേശീയ സെക്രട്ടറി സി.കെ. സുബൈർ, ജില്ല മുസ്ലിം ലീഗ് സെക്രട്ടറി പി.എം. സമീർ, കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ട്രഷർ അഹമ്മദ് പാളയാട്ട്, ജിദ്ദ കമ്മിറ്റി ട്രഷർ വി.പി. അബ്ദു റഹ്മാൻ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി, അഡ്വ. ഫൈസൽ ബാബു, ഓർഗ. സെക്രട്ടറി ടി.പി. അശ്റഫലി, സി.കെ. ഷാകിർ, എം.എ.സ്.എഫ് ദേശീയ പ്രസിഡൻറ് അഹമ്മദ് ഷാജു, ദേശീയ ജനറൽ സെക്രട്ടറി എസ്.എച്ച് അർഷദ്, സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്, കെ.എം.സി.സി നേതാക്കളായ, പി.എം.എ. ജലീൽ, പാഴേരി കുഞ്ഞിമുഹമ്മദ്, മജീദ് പുകയൂർ, ഗഫൂർ പട്ടിക്കാട്, മജീദ് അരിമ്പ്ര, മുജീബ് പാങ്ങ്, ഉമർ കോടൂർ, സഹീർ ഇരുവിഴി, ജാഫർ കുറ്റൂർ, മാനു പട്ടിക്കാട്, റഫീഖ് പെരിന്തൽമണ്ണ, സി.എച്ച്. മുസ്തഫ, അബു ചെറുകാവ്, എൻ.കെ. അലി, കെ.പി. സൈതലവി തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.
കെ.എം.സി.സിയുടെ പ്രവർത്തനങ്ങളിൽ മുസ്ലിം ലീഗിന് അഭിമാനമുണ്ടെന്നും പ്രവാസി വിഷയങ്ങളിൽ പാർട്ടി എന്നും ഇടപെടാറുണ്ടെന്നും ഫണ്ട് ഏറ്റുവാങ്ങി ഖാദർ മൊയ്തീൻ പറഞ്ഞു. ജിദ്ദ കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ മറ്റെല്ലാ കെ.എം.സി.സികൾക്കും മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ച പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു