വെഞ്ഞാറമൂട്: ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ തല പുറത്തേക്കിട്ട ഏഴുവയസുകാരന് ദാരുണാന്ത്യം. തേമ്പാംമൂട് തലേക്കുന്നിൽ വൈഷ്ണവത്തിൽ ദീപുവിന്റെയും ശാന്തികൃഷ്ണയുടെയും ഏക മകൻ വൈഷ്ണവ് ആണ് മരിച്ചത്. പുറത്തേക്കിട്ട കുട്ടിയുടെ തലയ്ക്ക് വൈദ്യുതതൂണിലിടിച്ച് പരിക്കേറ്റിരുന്നു.
ഞായറാഴ്ച (ഇന്നലെ) രാവിലെ പത്ത് മണിയോടെ മൂന്നാനക്കൂഴിക്ക് സമീപമാണ് അപകടം ഉണ്ടായത്. വൈഷ്ണവും അമ്മയും ബന്ധുവീട്ടിലേക്ക് ഓട്ടോയില്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ വൈഷ്ണവ് തല പുറത്തിടുകയും വൈദ്യുത തൂണിലിടിക്കുകയായിരുന്നു.
Read also: കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി
ഉടന്‍തന്നെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകീട്ട് ആറുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. വേറ്റിനാട് എംജിഎം സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ് വൈഷ്ണവ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു