എളുപ്പമാണെന്ന് മാത്രമല്ല വേഗത്തിലും തയ്യാറാക്കാവുന്ന വിഭവം. മധുരത്തിനൊപ്പം പുളിയും കൂടിച്ചേരുന്ന രുചി. സ്വാദിഷ്ടമായ ഹണി ചിക്കന് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
. ചിക്കൻ എല്ലില്ലാത്തത് -250 ഗ്രാം
. തേൻ -2 ടേബിൾ സ്പൂൺ
. വെണ്ണ -1 ടേബിൾ സ്പൂൺ
. ഉപ്പ് -ആവശ്യത്തിന്
. കുരുമുളക് -ആവശ്യത്തിന്
. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
. നാരങ്ങാ നീര് -2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
. കഴുകി വൃത്തിയാക്കിയ ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് അടുപ്പിൽ പാൻ വെച്ച് ചൂടായശേഷം തീ കുറച്ച് വെച്ച് വറുത്തെടുക്കുക. ഇത് മാറ്റി വെക്കുക.
. മറ്റൊരു പാൻ അടുപ്പത്ത് വെച്ച് ചെറുതീയിൽചൂടാക്കുക. ഇതിലേക്ക് തേനും വെണ്ണയും ഒഴിക്കുക. വെണ്ണ നന്നായി ഉരുകിക്കഴിയുമ്പോൾ തീ കെടുത്തി വെക്കുക.
. ഇതിലേക്ക് നാരങ്ങാ നീര്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, കുരുമുളക് പൊടി എന്നിവ നന്നായി ഇളക്കിച്ചേർക്കുക.
. ഈ കൂട്ടിലേക്ക് വറത്തുവെച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ ചേർത്ത് നന്നായി കൂട്ടിയോജിപ്പിക്കുക. ചെറുതീയിൽ ഇത് വേവിച്ചെടുക്കാം.