റെഡ്മി നോട്ട് 13 സീരീസ് ഫോണുകളുടെ വില്പന 1000 കോടി രൂപ കടന്നതായി ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡായ ഷാവോമി. ജനുവരി പത്തിനാണ് ഫോണുകളുടെ വില്പന ആരംഭിച്ചത്. റെഡ്മി നോട്ട് 12 5ജി സീരീസില്‍നിന്നുള്ള വരുമാനത്തേക്കാള്‍ 95 ശതമാനം അധിക നേട്ടമാണ് പുതിയ ഫോണിലൂടെ ലഭിച്ചിരിക്കുന്നത്.
മികച്ച ഡിസ്പ്ലേ, ഫ്ളാഗ്ഷിപ്പ് ലെവല്‍ ക്യാമറകള്‍, അതിവേഗ ചാര്‍ജിങ് ഉള്‍പ്പടെ പ്രീമിയം-പ്രോ ലെവല്‍ സൗകര്യങ്ങളാണ് റെഡ്മി നോട്ട് 13 പ്രോ പ്ലസ്, റെഡ്മി നോട്ട് 13 5ജി ഫോണുകള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് ഷാവോമി പറയുന്നു. മികച്ച സൗകര്യങ്ങളോടെ എത്തിയിരിക്കുന്ന ഫോണുകളുടെ ബാഹ്യ രൂപകല്പനയും മനോഹരമാണ്.
റെഡ്മി നോട്ട് 13 പ്രോ പ്ലസിന്റെ എട്ട് ജിബി റാം+256 ജിബി വേരിയന്റിന് 29999 രൂപയാണ് വില. ഇതിന്റെ 12 ജിബി + 256 ജിബി വേരിയന്റിന് 31999 രൂപയും 12ജിബി + 512 ജിബി വേരിയന്റിന് 33999 രൂപയും ആണ് വില.
റെഡ്മി നോട്ട് 13 പ്രോയുടെ 8 ജിബി+128 ജിബി പതിപ്പിന് 23999 രൂപയും 8 ജിബി + 256 ജിബി പതിപ്പിന് 25999 രൂപയും 12 ജിബി + 256 ജിബി വേരിയന്റിന് 27999 രൂപയും ആണ് വില.
റെഡ്മി നോട്ട് 13 5ജി ആകട്ടെ 6 ജിബി+128 ജിബി പതിപ്പിന് 16999 രൂപയും 8 ജിബി+256 ജിബി പതിപ്പിന് 18999 രൂപയും 12 ജിബി+256 ജിബി പതിപ്പിന് 20999 രൂപയും ആണ് വില.